ആവശ്യാനുസരണം കള്ളനോട്ട് അച്ചടിക്കും; ചാരുംമൂട്ടില്‍ സിനിമാനടനടക്കം മൂന്നുപേര്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (09:00 IST)
ആവശ്യാനുസരണം കള്ളനോട്ട് അച്ചടിച്ച് കൈമാറിയ സംഭവത്തില്‍ ചാരുംമൂട്ടില്‍ സിനിമാനടനടക്കം മൂന്നുപേര്‍ പിടിയില്‍. സീരിയല്‍ ചലച്ചിത്ര നടനായ തിരുവനന്തപുരം നേമം സ്വദേശി ഷംനാദ്, കൊട്ടാരക്കര സ്വദേശി ശ്യം ശശി, ചുനക്കര സ്വദേശി രഞ്ചിത്ത് എന്നിവരാണ് അറസ്റ്റിലായത്.

ഇതേകേസില്‍ നേരത്തേ യുവതിയും മുന്‍പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ പിടിയിലായിരുന്നു. ഈസ്റ്റ് കല്ലട മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൊടുവിള മുറിയില്‍ ക്ലീറ്റസും താമരക്കുളം സ്വദേശി ലേഖയുമാണ് പിടിയിലായിരുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :