തിരുവനന്തപുരം സെന്‍ട്രല്‍ തീയേറ്ററില്‍ 2010ല്‍ നടന്ന മോഷണ ശ്രമത്തിനിടെ ആള്‍ മരിക്കാന്‍ ഉണ്ടായ സംഭവത്തിലെ പ്രതിയെ വെറുതെ വിട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 17 ഡിസം‌ബര്‍ 2022 (19:13 IST)
തിരുവനന്തപുരം സെന്‍ട്രല്‍ തീയേറ്ററില്‍ 2010 ല്‍ നടന്ന മോഷണ ശ്രമത്തിനിടെ ആള്‍ മരിക്കാന്‍ ഉണ്ടായ സംഭവത്തിലെ പ്രതിയെ വെറുതെ വിട്ടു. അതിയന്നൂര്‍ തിരുപുറം അരങ്ങില്‍ ഓലത്താനി തൈലം കിണറ്റിന് സമീപം പ്രീതാ ഭവനില്‍ താമസം പ്രഭാകരന്‍ നായര്‍ ആണ് കൊല്ലപ്പെട്ടത് .സിനിമ കണ്ടുകൊണ്ടിരുന്ന പ്രഭാകരന്‍ നായരുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാല മോഷണം ചെയ്യുന്നതിനായി പ്രതി, പ്രഭാകരന്‍ നായര്‍ തിയേറ്ററിലെ കക്കൂസില്‍ മൂത്രം ഒഴിക്കുന്ന സമയത്ത് സ്വര്‍ണാഭരണങ്ങള്‍ മോഷണം ചെയ്യുന്നതിലേക്കായി പ്രഭാകരന്‍ നായരുടെ
മുഖത്ത് ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ പ്രഭാകരന്‍ നായര്‍ തലയിടിച്ച് തറയില്‍ വീണ് മരിക്കുകയും ചെയ്തു എന്നായിരുന്നു പോലീസ് കേസ് . 2010 ല്‍ ഫോര്‍ട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത
കേസിലാണ് തിരുവനന്തപുരം രണ്ടാം അഡീഷണല്‍ അസിസ്റ്റന്റ്
സെഷന്‍സ് ജഡ്ജ്
, പ്രതിയായ നെടുമങ്ങാട് പത്താംകല്ല് പേരുമല താമസം ഷെഫീക്കിനെ തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടത് . പ്രതിക്ക് വേണ്ടി
അഭിഭാഷകന്‍ കണിയാപുരം അഷ്‌റഫ് ഹാജരായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :