ഓട്ടോറിക്ഷാ ഡ്രൈവറിൽ നിന്ന് കള്ളനോട്ടുകൾ പിടിച്ചു

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 22 ജൂലൈ 2022 (18:31 IST)
തൃശൂർ: തൃശൂരിൽ ഓട്ടോറിക്ഷാ ഡ്രൈവറിൽ നിന്ന് കള്ളനോട്ടുകൾ പിടിച്ചു. കട്ടിലപൂവ്വം സ്വദേശി ജോർജ്ജിനെ (38) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

യാത്രക്കാർ വലിയ നോട്ടുകൾ നൽകിയാൽ ഓട്ടോറിക്ഷാ ഡ്രൈവർ ബാക്കി നൽകുന്നത് കള്ളനോട്ടുകളായിരുന്നു. പോലീസ് ഇയാളിൽ നിന്ന് നൂറിന്റെയും ഇരുനൂറിന്റെയും അമ്പതു രൂപയുടെയും കള്ളനോട്ടുകൾ പിടിച്ചെടുത്തു. ഇയാൾക്ക് കള്ളനോട്ടുകൾ ലഭിക്കുന്ന സ്രോതസ്സ് അന്വേഷിക്കുകയാണ് പോലീസ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :