വൈദികര്‍ തോന്നുന്ന പോലെ കുര്‍ബാന അര്‍പ്പിക്കരുത്: മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍

കുര്‍ബാന അര്‍പ്പണം സഭയും ആരാധനാ ക്രമവും അനുശാസിക്കുന്ന രീതിയില്‍ ആയിരിക്കണം

Cardinal Rapheal Thattil
രേണുക വേണു| Last Modified വ്യാഴം, 18 ജനുവരി 2024 (15:18 IST)
Cardinal Rapheal Thattil

സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്ക വിഷയത്തില്‍ മുന്നറിയിപ്പുമായി കര്‍ദ്ദിനാള്‍ മാര്‍ റാഫേല്‍ തട്ടില്‍. വൈദികര്‍ക്ക് തോന്നുന്ന പോലെ കുര്‍ബാന അര്‍പ്പിക്കാനാകില്ലെന്നും സഭയുടെ നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് കൂദാശ കര്‍മ്മത്തിനിടെയാണ് കര്‍ദ്ദിനാളിന്റെ മുന്നറിയിപ്പ്.

കുര്‍ബാന അര്‍പ്പണം സഭയും ആരാധനാ ക്രമവും അനുശാസിക്കുന്ന രീതിയില്‍ ആയിരിക്കണം. വൈദികര്‍ക്ക് തോന്നിയ പോലെ കുര്‍ബാന അര്‍പ്പിക്കാന്‍ സാധിക്കില്ല. വൈദികരുടെ സൗകര്യം അനുസരിച്ചു കുര്‍ബാന സമയം തീരുമാനിക്കുന്ന ശീലവും മാറണം. കുര്‍ബാന സമയം ക്രമീകരിക്കേണ്ടത് വിശ്വാസികളുടെ സൗകര്യത്തിനു അനുസരിച്ചായിരിക്കണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :