തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം: മുഖ്യമന്ത്രിയും കുടുംബവുമായി നിരവധിതവണ സംസാരിച്ചിട്ടുണ്ടെന്ന് സ്വപ്‌നാ സുരേഷ്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 14 ജൂണ്‍ 2022 (21:35 IST)
തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രിയും കുടുംബവുമായി നിരവധിതവണ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ച് സംസാരിച്ചിട്ടുണ്ടെന്ന് സ്വപ്‌നാ സുരേഷ് പറഞ്ഞു. കൂടാതെ തന്റെ പേരില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്താലും കുഴപ്പമില്ലെന്നും കോടതിയില്‍ നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.

164 മൊഴിയില്‍ വ്യത്യാസമുണ്ടെന്ന് കാട്ടിയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൊഴിയില്‍ നിന്ന് പിന്മാറണമെങ്കില്‍ തന്നെ കൊല്ലണമെന്നും സ്വപ്‌ന പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :