വാഹനാപകടത്തിൽ അധ്യാപകനും വിദ്യാർത്ഥിയും മരിച്ചു

എ കെ ജെ അയ്യർ| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (15:05 IST)
മലപ്പുറം : വാഹനാപകടത്തിൽ ദർസ് അധ്യാപകനും വിദ്യാർത്ഥിയും മരിച്ചു. വലിയൊരു ഇരുകുലം വലിയാക്കത്തൊട്ടി ബാപ്പുട്ടി തങ്ങൾ എന്ന മുഹമ്മദ് കോയ തങ്ങളുടെ മകൻ അബ്ദുല്ല കോയ തങ്ങൾ (43), കോഴിക്കോട് ബാലുശേരി കണ്ണാടിപ്പൊയിൽ കരിംപായൽ കപ്പിക്കുന്നത്ത് സിദ്ദിഖിന്റെ മകൻ ഫായിസ് അമീൻ (19) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ മൂന്നേകാലോടെ തിരൂരങ്ങാടി ദേശീയ പാതയിൽ മൂന്നിയൂർ വെളിമുക്കിൽ ഉണ്ടായ വാഹനാപകടത്തിലാണ് ഇരുവരും മരിച്ചത്. ഓമശേരിയിലെ കരിയാം കണ്ടത്തിൽ ജുമാ മസ്ജിദ് ദർസിലെ അധ്യാപകനും വിദ്യാര്ഥിയുമാണ് മരിച്ച ഇരുവരും.

ഇവർ സഞ്ചരിച്ച ബൈക്കിൽ പിക്കപ്പ് വാൻ വന്നിടിക്കുകയായിരുന്നു. കാറിനെ ഓവർടേക്ക് ചെയ്തു വന്ന പിക്കപ്പ് വാൻ ബൈക്കിൽ വന്നിടിക്കുകയായിരുന്നു എന്നാണു ദൃക്‌സാക്ഷികൾ
അറിയിച്ചത്. ഗുരുതരമായി പരുക്കേറ്റ പിക്കപ്പ് വാൻ ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :