ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2022 (22:08 IST)
ജില്ലാ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കട്ടരാമനെ മാറ്റി. സപ്ലൈക്കോ ജനറൽ മാനേജരായാണ് പുതിയ നിയമനം. സപ്ലൈക്കോയുടെ കൊച്ചി ഓഫീസിലാകും ശ്രീറാം പ്രവർത്തിക്കുക. ശ്രീറാമിൻ്റെ ഭാര്യയായ രേണുരാജ് എറണാകുളം ജില്ലയിലെ കളക്ടറായി കഴിഞ്ഞ ദിവസമാണ് ചുമതലയേറ്റത്. ശ്രീറാമിന് പകരം പട്ടികജാതി വികസനവകുപ്പ് ഡയറക്ടർ വി ആർ കൃഷ്ണ തേജയെ ആലപ്പുഴ കളക്ടറായി നിയമിച്ചിട്ടുണ്ട്.

പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവർത്തിച്ച അനുഭവമുള്ള ആളാണ് കൃഷ്ണ തേക് ഐഎഎസ്. മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ മദ്യലഹരിയിൽ വാഹമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ ശ്രീറാം വെങ്കട്ടരാമനെ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റും വരെ സമരം നടത്തുമെന്ന് ഇന്ന് വൈകുന്നേരം യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ സിപിഎമ്മുമായി വലിയ ബന്ധം പുലർത്തുന്ന എപി സുന്നി വിഭാഗവും ശ്രീറാം വെങ്കട്ടരാമൻ്റെ നിയമനത്തിൽ അതൃപ്തി അറിയിച്ചിരുന്നു.

പിവി അൻവർ,കാരാട്ട് റസാഖ് തുടങ്ങിയ മലബാറിലെ ഇടത് നേതാക്കളും ശ്രീറാമിനെതിരെ പരസ്യമായ നിലപാടുമായി രംഗത്ത് വന്നിരുന്നു. സംസ്ഥാനത്ത് മഴ കടുത്തതോടെ ദുരന്തനിവാരണ രംഗത്ത് മുന്നിൽ നിൽക്കേണ്ട കളക്ടറുമായി പ്രതിപക്ഷമടക്കമുള്ള വലിയ വിഭാഗം മുഖം തിരിഞ്ഞുനിൽക്കുന്നത് തിരിച്ചടിയാകുമെന്ന പശ്ചാത്തലത്തിൽ കൂടിയാണ് സർക്കാരിൻ്റെ പെട്ടെന്നുള്ള തീരുമാനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :