പേരോട് അബ്ദുല്‍ സഖാഫിയെ അറസ്റ്റ് ചെയ്തു

നാദാപുരം| Last Modified വെള്ളി, 2 ജനുവരി 2015 (14:36 IST)
നാദാപുരത്ത് പീഡനത്തിനിരയായ വിദ്യാര്‍ഥിനിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ പേരോട് അബ്ദുല്‍ സഖാഫിയെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തതിന് ശേഷം​ സഖാഫിയെ ജാമ്യത്തില്‍ വിട്ടയച്ചു. മാനഹാനി വരുത്തുന്ന തരത്തില്‍ പ്രസംഗിച്ചു, കുറ്റകൃത്യം മറച്ചുവെച്ചു, അന്വേഷണത്തെ സ്വാധീനിക്കുന്ന തരത്തില്‍ ഇടപെടല്‍ നടത്തി എന്നീ കുറ്റങ്ങളാണ് പേരോടിനെതിരെ ചുമത്തിയിരുന്നത്. ഇന്ന് രാവിലെ പതിനൊന്ന് മണിയ്ക്കായിരുന്നു അറസ്റ്റ്.

നാദാപുരത്ത് എല്‍.കെ.ജി വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായ സംഭവത്തില്‍
സ്‌കൂള്‍ മാനേജ്‌മെന്റ് മേധാവി പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി
പ്രസംഗത്തില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ അപാമാനിക്കുന്നതരത്തില്‍ പ്രസംഗിച്ചത് വിവാദമായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :