കത്ത് കൈമാറിയത് ബാലകൃഷ്ണ പിള്ളയ്‌ക്ക്; കത്ത് 23 പേജുണ്ടായിരുന്നു, ശരണ്യ മനോജിന്റെ വീട്ടില്‍ താമസിച്ചിരുന്നു: സരിത

സോളാർ കേസ് , ആർ ബാലകൃഷ്ണ പിള്ള , ശരണ്യ മനോജ് , സരിത എസ് നായർ
കൊച്ചി| jibin| Last Modified തിങ്കള്‍, 21 ഡിസം‌ബര്‍ 2015 (18:27 IST)
സോളാർ കേസിൽ അറസ്റ്റിലായി താൻ പത്തനംതിട്ട ജയിലിൽ കഴിയവെ എഴുതിയ കത്ത് കൈമാറിയത് കേരളാ കോൺഗ്രസ് (ബി) ചെയർമാൻ ആർ ബാലകൃഷ്ണ പിള്ളയ്ക്കണെന്ന് കേസിലെ മുഖ്യപ്രതികളിലൊരാളായ സരിത എസ് നായർ.
കത്ത് 21 പേജുള്ളതാണെന്ന ജയില്‍ സൂപ്രണ്ടിന്റെ മൊഴി തെറ്റാണ്. 23 പേജുള്ളതായിരുന്നു കത്ത്. കത്ത് ഹാജരാക്കാന്‍ സമയം അനുവദിക്കണം. അറസ്റ്റിലായ സമയത്ത് തന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത എല്ലാ വസ്തുക്കളും കോടതിയിലെത്തിയിട്ടില്ല. പിടിച്ചെടുത്ത മുഴുവന്‍ സാധനങ്ങളും മഹസറില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും സോളാര്‍ കമ്മീഷന് മുന്നില്‍ സരിത പറഞ്ഞു.

ആർ ബാലകൃഷ്ണപിള്ളയുമായി മൂന്നുവട്ടം താൻ കൂടിക്കാഴ്ച നടത്തിയതായിയിട്ടുണ്ട്. തന്നെ അറസ്റ്റ് ചെയ്തതിനുശേഷമായിരുന്നു പിള്ളയുമായുള്ള മൂന്നാമത്തെ കൂടിക്കാഴ്ച നടന്നത്. കെബി ഗണേഷ്കുമാറുമായുള്ള അടുപ്പം വച്ചാണു ബാലകൃഷ്ണപിള്ളയെ പരിചയപ്പെട്ടത്.

പിള്ളയുടെ പാർട്ടിക്കാരനായ ശരണ്യ മനോജ്, ഗണേഷ്കുമാറിന്റെ പിഎ പ്രദീപ്കുമാർ എന്നിവരെ അറിയാം. ജയിൽ മോചിതയായ താൻ അന്നു രാത്രി താമസിച്ചതു ശരണ്യ മനോജിന്റെ കൊട്ടാരക്കരയിലെ വീട്ടിലാണ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളം എസിജെഎം കോടതിയിൽ ഹാജരാക്കിയപ്പോൾ തനിക്കു ചിലതു രഹസ്യമായി പറയാനുണ്ടെന്നു മജിസ്ട്രേറ്റിനോട് അഭ്യർഥിച്ചതിനെത്തുടർന്ന് ഉച്ചതിരിഞ്ഞ് അദ്ദേഹം സമയം അനുവദിച്ചു. 20 മിനിറ്റ് താൻ അദ്ദേഹവുമായി സംസാരിച്ചത് അദ്ദേഹം കുറിച്ചെടുത്തു. ഇക്കാര്യങ്ങൾ പരാതിയായി എഴുതി കോടതിയിൽ നൽകാൻ പറഞ്ഞു തന്നെ മടക്കിയയച്ചു. തിരിച്ച് പത്തനംതിട്ട ജയിലിലേക്കാണു തന്നെ കൊണ്ടുപോയത്. അവിടെവച്ച് വിശദമായ കുറിപ്പെഴുതി ജയിൽ സൂപ്രണ്ടിനെ ഏൽപിച്ചു. 23 പേജുള്ള കത്താണ് ജയില്‍ സൂപ്രണ്ടിന് നല്‍കിയത്. ജയില്‍ സൂപ്രണ്ട് തന്റെ പരാതി വായിച്ചു നോക്കിയ ശേഷം അത് ഫെനി ബാലകൃഷ്ണന് നല്‍കിയെന്നും സരിത പറഞ്ഞു.

ഫെനി മുഖേന ഗണേഷ്കുമാറിന്റെ പിഎ പ്രദിപിന്റെ കൈവശമാണ് കത്ത് പിള്ളക്ക് കൊടുത്തയച്ചത്. മൂന്ന് ദിവസത്തിന് ശേഷം ഈ കത്ത് പിള്ളക്ക് ലഭിച്ചതായി അറിയാൻ കഴിഞ്ഞു. അറസ്റ്റിലായ സമയത്ത് തന്റെ വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത എല്ലാ വസ്തുക്കളും കോടതിയിലെത്തിയിട്ടില്ല. ഒരു ലാപ്‌ടോപ്പ്, നാല് മൊബൈല്‍ ഫോണ്‍, ആറ് സിഡി, മൂന്ന് പെന്‍ഡ്രൈവ് എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. എന്നാല്‍ ലാപ് ടോപ്പും രണ്ട് മൊബൈല്‍ ഫോണും മാത്രമേ കോടതിയില്‍ ഹാജരാക്കിയിട്ടുള്ളുവെന്നും സരിത വ്യക്തമാക്കി. അറസ്റ്റിലാവുമ്പോൾ തന്റെ അക്കൗണ്ടിലുണ്ടായിരുന്ന 55,000 രൂപ പിന്നീട് കാണാതായതായും സരിത കമ്മീഷനില്‍ പരാതിപ്പെട്ടു.

അതേസമയം, സരിതയെ വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ കമ്മീഷനില്‍ ആവശ്യപ്പെട്ടു.
ഇക്കാര്യം പിന്നീട് തീരുമാനിക്കാമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. തെളിവെടുപ്പ് ജനവരി നാലിന് തുടരും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!
കഴിഞ്ഞ ദിവസമാണ് നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നെടുമങ്ങാട് സ്വദേശി പ്രബിന്‍ ...

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!
അമൽ നീരദിന്റെ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. സിനിമാ താരങ്ങൾ പോലും ...

ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള സംഘപരിവാര്‍ ആക്രമണം; ...

ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള സംഘപരിവാര്‍ ആക്രമണം; മലയാളികള്‍ക്ക് അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി
ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി ...

കോഴിക്കോട് കുടുംബത്തിനൊപ്പം ഊട്ടിക്ക് പോയ 14കാരന്‍ ...

കോഴിക്കോട് കുടുംബത്തിനൊപ്പം ഊട്ടിക്ക് പോയ 14കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
കോഴിക്കോട് കുടുംബത്തിനൊപ്പം ഊട്ടിക്ക് പോയ 14കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ...

ഹമാസ് ആക്രമണത്തില്‍ മൂന്ന് ഇസ്രയേല്‍ സൈനികര്‍ ...

ഹമാസ് ആക്രമണത്തില്‍ മൂന്ന് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; ഒക്ടോബറിനു ശേഷം കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണം 391ആയി
ഹമാസ് ആക്രമണത്തില്‍ മൂന്ന് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസ മുനമ്പില്‍ ...

ചോദ്യം ചെയ്യലില്‍ 'പരുങ്ങി' അല്ലു അര്‍ജുന്‍; ...

ചോദ്യം ചെയ്യലില്‍ 'പരുങ്ങി' അല്ലു അര്‍ജുന്‍; സൂപ്പര്‍താരത്തെ തിയറ്ററില്‍ എത്തിച്ചു തെളിവെടുപ്പ് നടത്താനും ആലോചന
യുവതി മരിച്ച കേസില്‍ കഴിഞ്ഞ 13 നാണ് അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തത്

ഒറ്റ ദിവസം ഒരു ലക്ഷത്തിലേറെ ഭക്തർ, ശബരിമലയിൽ സീസണിലെ ...

ഒറ്റ ദിവസം ഒരു ലക്ഷത്തിലേറെ ഭക്തർ, ശബരിമലയിൽ സീസണിലെ റെക്കോർഡ് തിരക്ക്
സ്പോട്ട് ബുക്കിങ് വഴി 22,769 പേരും പുല്‍മേട് വഴി 5175 പേരുമാണ് എത്തിയത്.തിങ്കളാഴ്ച വരെ ...