കൊച്ചി|
priyanka|
Last Updated:
വെള്ളി, 12 ഓഗസ്റ്റ് 2016 (08:38 IST)
എസ്എന്‍സി ലാവലിന്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. പിണറായി വിജയന്‍ ഉള്‍പ്പടെ ഉള്ളവരെ കുറ്റവിമുക്തര്‍ ആക്കിയതിന് എതിരെ
സിബിഐ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക. വിചാരണ കോടതിയുടെ വിധി റദ്ദാക്കണമെന്നും പിണറായി അടക്കമുള്ള വരെ വിചാരണക്ക് വിധേയരാക്കണം എന്നുമാണ് സിബിഐയുടെ ആവശ്യം. പിണറായി വിജയന് വേണ്ടി എംകെ ദാമോദരനും സിബിഐക്ക് വേണ്ടി അഡിഷന്‍ല്‍ സോളിസിറ്റര്‍ ജനറലും ഇന്ന് കോടതിയില്‍ ഹാജരാകും.
കേസ് പഠിക്കാന്‍ സാവകാശം വേണമെന്ന് നേരത്തെ സിബിഐക്ക് വേണ്ടി ജനറല്‍ പരംജിത്ത് സിംഗ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍
കേസ് അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യം ഇല്ലെന്ന് ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ച് വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് രണ്ട് മാസത്തേക്ക് മാറ്റി വെച്ചത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച യുഡിഎഫ് സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരുന്നു കോടതി നടപടി.