തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 20 മെയ് 2016 (19:03 IST)
തിരുവനന്തപുരത്തും നേമത്തും വോട്ട് മറിക്കാന്‍ ധാരണ ഉണ്ടായിരുന്നുവെന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന വി സുരേന്ദ്രന്‍ പിള്ള. നേമത്തെ യുഡിഎഫ് വോട്ടുകള്‍ ഒന്നുപോലും തനിക്ക് ലഭിച്ചില്ല. വോട്ടുകള്‍ ബിജെപിക്ക് മറിക്കാന്‍ സാധ്യതയുണ്ടെന്ന് താന്‍ കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കിലും കെപിസിസി അറിഞ്ഞ ഭാവം നടിച്ചില്ലെന്നും സുരേന്ദ്രന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.
2011ല്‍ നേമത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ചാരുപാറ രവിക്ക് 20145 വോട്ട് ലഭിച്ചിരുന്നു. എന്നാല്‍ സുരേന്ദ്രന്‍ പിള്ളയ്ക്ക് 13860 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 2011ല്‍ നിന്ന് 2016 ആയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ഏഴായിരം വോട്ടുകളുടെ കുറവുണ്ടായി. വന്‍ തോതില്‍ വോട്ട് മറിക്കലുണ്ടായെന്ന ആരോപണമാണ് തെരഞ്ഞെടുപ്പിന് ശേഷം ഉയരുന്നത്.