കെ മുരളീധരനെ കൊണ്ടുവന്ന് കോണ്‍ഗ്രസിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനത്ത് പോസ്റ്ററുകള്‍

ശ്രീനു എസ്| Last Modified തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (11:53 IST)
കെ മുരളീധരനെ നേതൃസ്ഥാനത്ത് കൊണ്ടുവന്ന് കോണ്‍ഗ്രസില്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പ്രശ്‌നങ്ങള്‍ പരിഹരിക്കാര്‍ എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ സംസ്ഥാനത്ത് തുടരുന്നതിനിടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് മലപ്പുറത്തും പോസ്റ്ററുകള്‍ പൊങ്ങി. ഇവിടെ കെ സുധാകരന്‍ നയിക്കണമെന്ന് ആവശ്യം

കഴിഞ്ഞാഴ്ച തൃശൂര്‍ ഗുരുവായൂര്‍ പ്രദേശങ്ങളില്‍ 'കെ മുരളീധരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ' എന്നുതുടങ്ങുന്ന വാക്യങ്ങളുള്ള പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ പോര് മുറുകുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :