പണം നല്‍കാത്തതിനു മകന്‍ പിതാവിനെ അടിച്ചുകൊന്നു

പണം നൽകിയില്ല; പിതാവിനെ മകൻ അടിച്ചു കൊന്നു

പയ്യാവൂര്‍| Last Modified ചൊവ്വ, 15 നവം‌ബര്‍ 2016 (15:05 IST)
പണം നല്‍കാത്തതിനു മദ്യലഹരിയിലായിരുന്ന മകന്‍ പിതാവിനെ അടിച്ചുകൊന്നു. പയ്യാവൂര്‍ വഞ്ചിയംസ്വദേശി കൊച്ചുവീട്ടില്‍ കുരുവിള കോശി എന്ന 69 കാരനാണു മകന്‍റെ അടിയേറ്റു മരിച്ചത്.

പശുക്കിടാവിനെ വിറ്റുകിട്ടിയ പണം നല്‍കിയില്ല എന്നതിന്‍റെ പേരില്‍ പിതാവുമായി തര്‍ക്കിക്കുകയും ഇതിനൊടുവില്‍ പിതാവിനെ അടിച്ചുകൊല്ലുകയുമായിരുന്നു മകനായ ബിനോയി എന്ന 39 കാരന്‍. പിതാവിനെ മര്‍ദ്ദിക്കുന്നതു കേട്ട് ഭാര്യ സാറാമ്മ ഓടിയെത്തിയപ്പോഴേക്കും കുരുവിള കോശി കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.

ശ്രീകണ്ഠപുരം പൊലീസ് സി.ഐ വി.വി.ലതീഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :