സംസ്ഥാനത്ത് ഹയര്‍സെക്കന്ററി പരീക്ഷകള്‍ ഇന്നുമുതല്‍ ആരംഭിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 10 മാര്‍ച്ച് 2023 (08:28 IST)
സംസ്ഥാനത്ത് ഹയര്‍സെക്കന്ററി പരീക്ഷകള്‍ ഇന്നുമുതല്‍ ആരംഭിക്കും. ഒന്നും രണ്ടും വര്‍ഷത്തെ പരീക്ഷകള്‍ക്കാണ് ഇന്ന് മുതല്‍ തുടക്കമാകുന്നത്. രാവിലെ ഒന്‍പതരയ്ക്കാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്. സംസ്ഥാനത്ത് ഒന്നാം വര്‍ഷ പരീക്ഷകള്‍ എഴുതുന്നത് 425361 കുട്ടികളാണ്.

രണ്ടാം വര്‍ഷ പരീക്ഷ എഴുതുന്നത് 442067 കുട്ടികളാണ്. അതേസമയം സംസ്ഥാനത്ത് ആകെ പരീക്ഷാ കേന്ദ്രങ്ങള്‍ 2023 ആണ്. പരീക്ഷകള്‍ അവസാനിക്കുന്നത് ഈമാസം 30നാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :