കണ്ണൂരില്‍ പൊതുജനങ്ങളുടെ കറുത്ത മാസ്‌ക് അഴിപ്പിക്കില്ലെന്ന് പൊലീസ്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 13 ജൂണ്‍ 2022 (08:33 IST)
കണ്ണൂരില്‍ പൊതുജനങ്ങളുടെ കറുത്ത മാസ്‌ക് അഴിപ്പിക്കില്ലെന്ന് പൊലീസ്. മുഖ്യമന്ത്രി പരിപാടികളില്‍ പങ്കെടുക്കാനെത്തുമ്പോള്‍ വരുന്ന കറുത്തമാസ്‌ക് ധരിച്ചവരെ തടയില്ല. അതേസമയം കരിങ്കൊടി പ്രതിഷേധം ഒഴിവാക്കാന്‍ പൊലീസ് ശക്തമായി ശ്രമിക്കും. കറുത്ത നിറമുള്ള വസ്ത്രം ധരിക്കുന്നതിനും വിലക്കില്ലെന്ന് പൊലീസ് പറയുന്നു.

ഇന്ന് ഒന്‍പതുമണിയോടെ മുഖ്യമന്ത്രി തളിപ്പറമ്പിലെത്തും. എഴുന്നൂറിലധികം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇന്നലെ രാത്രി കണ്ണൂരിലെത്തിയ മുഖ്യമന്ത്രിവീട്ടില്‍ തങ്ങാതെ ഗസ്റ്റ് ഹൗസിലാണ് ഉറങ്ങിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :