തക്കാളിക്ക് പൊന്നുംവില; ബീന്‍‌സിന്റെയും പയറിന്റെയും വില കേട്ടാല്‍ കണ്ണുനിറയും- പിണറായി സര്‍ക്കാരിന് വെല്ലുവിളിയായി പച്ചക്കറി വില കുതിച്ചുയരുന്നു

വിലക്കയറ്റം സാരമായിത്തന്നെ കച്ചവടത്തെ ബാധിച്ചിട്ടുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്

 പിണറായി വിജയന്‍ സര്‍ക്കാര്‍ , പച്ചക്കറി വില കുതിക്കുന്നു, സര്‍ക്കാര്‍ ഇടപെടല്‍ , വ്യാപാരം
തിരുവനന്തപുരം/ചെന്നൈ| jibin| Last Modified ശനി, 28 മെയ് 2016 (14:14 IST)
പിണറായി വിജയന്‍ സര്‍ക്കാരിന് വെല്ലുവിളിയായി സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. വിവിധ തരം പച്ചക്കറികള്‍ക്ക് കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഇരുപത് മുതല്‍ മുപ്പത് രൂപ വരെയാണ് വില കൂടിയത്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന പച്ചക്കറികള്‍ക്കാണ് തീവില. വിപണിയില്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെട്ടില്ലെങ്കില്‍ സ്‌കൂള്‍ തുറക്കുന്ന സമയമായ ജൂണില്‍ പച്ചക്കറി കത്തുമെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്.

ബീന്‍‌സ്, ബീന്‍‌സ്, പാവയ്‌ക്ക, അച്ചിങ്ങ, ബീറ്റ്റൂട്ട്, കാരറ്റ്, തക്കാളി, വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, നെല്ലിക്ക, മുരിങ്ങക്ക, മാങ്ങ,
നേന്ത്രക്കായ, പയര്‍, കാബേജ് എന്നിവയ്‌ക്കെല്ലാം വില കൂടിയിരിക്കുകയാണ്. പെട്ടെന്നുള്ള വിലക്കയറ്റം സാരമായിത്തന്നെ കച്ചവടത്തെ ബാധിച്ചിട്ടുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ബീന്‍സിനും പയറിനും സംസ്ഥാനത്ത് പലവിലയാണ്. ബീന്‍‌സിന് തമിഴ്‌നാട്ടിലും വില വര്‍ദ്ധിച്ചിട്ടുണ്ട്. വെണ്ടയ്‌ക്ക്, പച്ചമുളക്, ഉരുളക്കിഴങ്ങ് എന്നിവയ്‌ക്ക് കാര്യമായ വിലവിത്യാസം വന്നിട്ടില്ല. ഞാലിപ്പൂവൻ, റോബസ്റ്റ് , മൈസൂർപ്പഴം എന്നിവയ്ക്ക് വില വർദ്ധിച്ചിട്ടില്ല. പച്ചക്കറി വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാര്‍ മത്സ്യത്തെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങിയതോടെ മത്തിയടക്കമുള്ള മീനുകളുടെ വിലയും കുതിച്ചുയരുകയാണ്.

തമിഴ്‌നാട്ടിലെ പ്രധാന പച്ചക്കറി മാർക്കറ്റുകളായ ഒട്ടൻഛത്രം, കമ്പം, മേട്ടുപാളയം, പൊള‌ളാച്ചി എന്നിവിടങ്ങളിൽ പച്ചക്കറികളുടെ വിലയില്‍ കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടില്ല. തക്കാളിയുടെ വില കഴിഞ്ഞ ഒരാഴ്ചയായി ഉയർന്നു നിൽക്കുകയാണ്. തമിഴ്‌നാട്ടില്‍ 70 മുതല്‍ 100 രൂപവരെയാണ് തക്കാളിയുടെ വില. കഴിഞ്ഞ മാസം കിലോയ്ക്ക് 40 രൂപയിൽ താഴെയായിരുന്നു. സവാളയുടെ വില തമിഴ്‌നാട്ടില്‍ വർദ്ധിച്ചിട്ടില്ല. 20 മുതല്‍ 25വരെയാണ് തമിഴ്‌നാട്ടിലെ സവാളയുടെ വില.

എന്നാൽ പ്രാദേശിക ലഭ്യത മൂലം ചേന, വഴുതനങ്ങ, വെളളരി എന്നിവയ്ക്ക് വലിയ തോതിൽ വില ഉയർന്നിട്ടില്ല.

തമി‍ഴ്നാട്ടിലെ കാലാവസ്ഥയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് കേരളത്തിലെ വ്യാപാരികളുടെ പക്ഷം. എന്നാല്‍ ഇതു തെറ്റെന്ന് തമി‍ഴ്നാട് വിപണി സാക്ഷ്യപ്പെടുത്തുന്നു. തമിഴ്നാട്ടിലെ ചില്ലറ വില്‍പന വിലയില്‍ നിന്നും പതിനഞ്ചു ശതമാനം കുറച്ചാണ് കര്‍ഷകര്‍ മാര്‍ക്കറ്റുകളില്‍ പച്ചക്കറി വില്ക്കുന്നത്. കേരളത്തില്‍ നിന്നുമെത്തുന്ന കച്ചവടക്കാര്‍ക്കു തമിഴ്‌നാട്ടിലെ വ്യാപാരികള്‍ പത്തുമുതല്‍ പതിനഞ്ച് ശതമാനം വരെ വിലകുറച്ചാണ് പച്ചക്കറി നല്‍കുന്നതെങ്കിലും മൊത്തക്കച്ചവടക്കാരുടെയും ഇടനിലക്കാരുടെയും ചൂഷണം തുടരുന്നതിനാല്‍ കേരളത്തിലെ പച്ചക്കറി വില ഉയരുന്നതിന് കാരണമാകുന്നത്.

ഈ സാഹചര്യത്തില്‍ അധികാരമേറ്റ സംസ്ഥാനസര്‍ക്കാരിന് വിപണയിലെ പച്ചക്കറി വില പിടിച്ചു നിര്‍ത്തുകയെന്ന കഠിനമായ
ദൌത്യമുണ്ട്. ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമനും കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിനും വിപണിയില്‍ ഇടപെടേണ്ട സമയമായി കഴിഞ്ഞു. സംസ്ഥാനത്തേക്ക് പച്ചക്കറി വരുന്ന തമിഴ്‌നാട്ടിലെ ചന്തകളില്‍ കാര്യമായ വില വര്‍ദ്ധനവ് ഇല്ലാത്തപ്പോള്‍ കേരളത്തില്‍ വില വര്‍ദ്ധനവിന് കാരണമാകുന്നത് ഇടനിലക്കാര്‍ നടത്തുന്ന ഇടപെടലുകളാണെന്നാണ് ചില്ലറ വ്യാപാരികള്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പുടിന് നേരെ വധശ്രമമോ? റഷ്യന്‍ പ്രസിഡന്റിന്റെ കാറിന് ...

പുടിന് നേരെ വധശ്രമമോ? റഷ്യന്‍ പ്രസിഡന്റിന്റെ കാറിന് തീപിടിച്ചു, ദ്യശ്യങ്ങൾ വൈറൽ
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വാഹനത്തിന് തീപിടിച്ചതായി റിപ്പോര്‍ട്ട്. ...

Kerala Weather Update: ചൊവ്വാഴ്ച മുതൽ മഴ കനക്കും, മൂന്ന് ...

Kerala Weather Update: ചൊവ്വാഴ്ച മുതൽ മഴ കനക്കും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ...

ഏഴാംക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതിക്ക് 61 ...

ഏഴാംക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതിക്ക് 61 വർഷം കഠിന തടവ്
കൊല്ലം: കൊല്ലം കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി ...

Myanmar Earthquake Death Toll: കണ്ണീർക്കടലായി മ്യാൻമർ; ...

Myanmar Earthquake Death Toll: കണ്ണീർക്കടലായി മ്യാൻമർ; ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1644 ആയി, മരണസംഖ്യ 10,000 കവിയാൻ സാധ്യത
മ്യാന്‍മറില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പേര്‍ക്ക് പരിക്കേറ്റു. 139 ...

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്
തൃശൂർ: ബാലികയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കരാട്ടെ ട്രെയിനർക്ക് കോടതി 23 വർഷത്തെ ...