കൊല്ലം|
Last Modified ഞായര്‍, 14 ഏപ്രില്‍ 2019 (12:10 IST)
ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പച്ചക്കള്ളം പറയുന്നുവെന്ന്മുഖ്യമന്ത്രി പിണറായി വിജയൻ.
ശബരിലയുടെ പേരിൽ പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. അയ്യപ്പൻ എന്ന് പറഞ്ഞാൽ കേരളത്തിൽ അറസ്റ്റ് എന്ന മോദിയുടെ പ്രസ്താവന പച്ചക്കളമാണ്. നിയമവിരുദ്ധ പ്രവർത്തനത്തിനാണ് അറസ്‌റ്റ് ഉണ്ടായതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മോദിക്കും ബാധകമാണ്. തെരഞ്ഞെടുപ്പ് കമീഷനെ ആക്രമിക്കുമെന്ന്ബിജെപി ഭീഷണിപ്പെടുത്തുന്നു. ശബരിമലയിൽ ഭരണഘടനാപരമായ ബാധ്യതയാണ്സർക്കാർ നിറവേറ്റിയത്. ഭക്തരെ ആക്രമിക്കാനായി ബിജെപി അവരുടെ അണികളെ ശബരിമലയിലേക്ക്വിട്ടു. ഇതിന്പ്രധാനമന്ത്രിയുടെ അനുഗ്രഹാശിസ്സുകൾ ഉണ്ടായിരുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി.
ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടത് മോദി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് ചിലർക്കെതിരെ നിയമനടപടി സ്വീകരിച്ചത്. ആര് തെറ്റ് ചെയ്‌താലും സംസ്ഥാന സർക്കാർ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അയ്യപ്പന്റെ പേര്പോലും പറയാൻ കഴിയാത്ത സ്ഥിതിയാണ്കേരളത്തിലുള്ളതെന്ന്നരേന്ദ്ര മോദി കഴിഞ്ഞ ദിവസം മംഗലാപുരത്ത്വ്യക്തമാക്കിയിരുന്നു. ഇതിന്പിന്നാലെയാണ്മറുപടിയുമായി പിണറായി രംഗത്തെത്തിയത്.