നെല്‍വിന്‍ വില്‍സണ്‍|
Last Modified ബുധന്‍, 19 മെയ് 2021 (13:10 IST)
ബേപ്പൂരില്‍ നിന്ന് 28,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനു ജയിച്ച ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് റിയാസിന് രണ്ട് സുപ്രധാന വകുപ്പുകള്‍. പൊതുമരാമത്തും ടൂറിസവും മുഹമ്മദ് റിയാസിന്. മന്ത്രിസഭയില്‍ യുവജനപ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനൊപ്പം വകുപ്പുകളുടെ കാര്യത്തിലും സിപിഎം സെക്രട്ടറിയേറ്റ് ഈ നിലപാട് ആവര്‍ത്തിച്ചു. വീണ ജോര്‍ജ്ജിനു ആരോഗ്യവകുപ്പ് നല്‍കാനുള്ള തീരുമാനവും ഈ നിലപാടിന്റെ ഭാഗമാണ്. നേരത്തെ പൊതുമരാമത്തും ടൂറിസവും രണ്ട് മന്ത്രിമാരുടെ പരിധിയിലായിരുന്നു. ജി.സുധാകരനായിരുന്നു പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. കടകംപള്ളി സുരേന്ദ്രനായിരുന്നു ടൂറിസംമന്ത്രി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും പ്രശംസ നേടിയ വകുപ്പാണ് പൊതുമരാമത്ത്.