വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 7 മെയ് 2020 (11:31 IST)
തിരുവനന്തപുരം: ഇതര സംസ്ഥനങ്ങളിൽനിന്നും തിരികെയെത്തുന്നതിനായി പാസ് നൽകുന്നത് സംസ്ഥാന സർക്കാർ താൽക്കാലികമായി നിർത്തി. നിലവിൽ പാസ് അനുവദിച്ച ആളുകൾക്ക് കേരളത്തിലെത്താം. ഇവരെ കൃത്യമായി നിരീക്ഷണത്തിൽ പാപ്പിയ്ക്കുന്നതിനടക്കമുള്ള നടപടികൾക്ക് ശേഷമായിരിയ്ക്കും വീണ്ടും പാസുകൾ അനുവദിച്ചുതുടങ്ങുക.
കേരളത്തിൽനിന്നും കേരളത്തിലേക്കുമുള്ള യാത്രകൾ ഏകോപിപ്പിയ്ക്കുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബിശ്വനാഥ് സിൻഹയാണ് പാസുകൾ നൽകുന്നത് തൽക്കാലത്തേയ്ക്ക് നിർത്തിവയ്ക്കാൻ നിർദേശം നൽകിയത്. വിദേശത്തുനിന്നും പ്രവാസികൾ കൂടി എത്തുന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം മടങ്ങി വരേണ്ടവർക്ക് വബ്സൈറ്റ് വഴി പാസിന് അപേക്ഷ നൽകാം.