കോട്ടയം|
jibin|
Last Updated:
വ്യാഴം, 24 മാര്‍ച്ച് 2016 (21:04 IST)
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തന്റെ തീരുമാനത്തെ പരിഹസിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്ക് ഒളിയമ്പുമായി ടിഎന്‍ പ്രതാപന്‍ എംഎല്‍എ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കാനുള്ള തീരുമാനത്തെ ഉമ്മന്‍ചാണ്ടി പരിഹസിച്ച സാഹചര്യത്തിലാണ് പ്രതാപന്‍ രംഗത്തെത്തിയത്.
പ്രതാപന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പുര്‍ണ്ണരൂപം:-
50 വയസ്സ് പിന്നിട്ട എന്നെ യുവാവായി കാണാൻ മനസ്സ് കാണിച്ച മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിയോട് അങ്ങേയറ്റം സ്നേഹവും ബഹുമാനവും... ശരിയാണ്, മുഖ്യമന്ത്രി പറഞ്ഞത് തീർത്തും ശരിയാണ്. ചിന്ത കൊണ്ടും പ്രവൃത്തി കൊണ്ടും മനസ്സ് കൊണ്ടും 25 വയസ്സിനും 35 വയസ്സിനും ഇടയിലുള്ള ഒരാളാവാനാണ് എനിക്കിഷ്ട്ടം... ഏറെയിഷ്ട്ടം...അതുപോലെ യുവത്വം നിറഞ്ഞുനിൽക്കുന്ന ഒരു കൊണ്ഗ്രസ്സിനേയുമാണ് ഞാൻ സ്വപ്നം കാണുന്നത്. അതിനുവേണ്ടി മുഖ്യമന്ത്രി അംഗീകരിച്ച എന്റെ യുവത്വം എന്റെ പ്രസ്ഥാനത്തിന് വേണ്ടി ഞാൻ സമർപ്പിക്കും...