ധൈര്യമായി യാത്ര ചെയ്യാം; ഓൺലൈൻ ടാക്‍സികളെ തൊട്ടാല്‍ കളി മാറും; ഹൈക്കോടതി നിലപാട് വ്യക്തമാക്കി

ഓൺലൈൻ ടാക്‍സികളോട് കളിച്ചാല്‍ കളി കാര്യമാകും; കാരണം ഇതാണ്

   online taxi , kerala high court , taxi , police , CAR and Auto , BUS , kochi , kozhikode , ഓൺലൈൻ ടാക്‍സി , ഹൈക്കോടതി , ഹർജി , ടാക്‍സി , റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം , പൊലീസ്
കൊച്ചി| jibin| Last Modified ചൊവ്വ, 3 ജനുവരി 2017 (19:13 IST)
സംസ്‌ഥാനത്ത് ഓൺലൈൻ ടാക്‍സികള്‍ക്കെതിരെ നടക്കുന്ന കൈയേറ്റങ്ങളിൽ ഹൈക്കോടതി ഇടപെടൽ. പ്രധാന നഗരങ്ങളിൽ ഓൺലൈൻ ടാക്‍സി അനുവദിക്കുന്നതു പരിഗണിക്കണം. കോഴിക്കോടും കൊച്ചിയുമടക്കമുള്ള നഗരങ്ങളിൽ ഓൺലൈൻ ടാക്‍സി സർവീസ് നടത്താൻ സൗകര്യമൊരുക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു.

പ്രധാന നഗരങ്ങളിൽ ഓൺലൈൻ ടാക്‍സി അനുവദിക്കുന്നതു സംബന്ധിച്ച് സർക്കാർ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പൊലീസ് സംരക്ഷണം നൽകണമെന്ന കോടതി വിധി നടപ്പാക്കിയില്ലെന്ന് കാണിച്ച് ഓൺലൈൻ ടാക്‍സി ഡ്രൈവർമാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി.

ഓൺലൈൻ ടാക്‍സി സർവീസുകൾക്ക് ആവശ്യമായ എല്ലാ സുരക്ഷാക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തുവെന്നും ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിൽ ഓൺലൈൻ ടാക്‍സി സർവീസുകളുടെ സുരക്ഷ നിരീക്ഷിക്കുന്നതിനായി സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

നേരത്തെ കൊച്ചിയടക്കമുള്ള നഗരങ്ങളില്‍ ഓൺലൈൻ ടാക്‍സികള്‍ക്കെതിരെ വ്യാപകമായ തോതിലുള്ള കൈയേറ്റമുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :