ആജീവനാന്ത റോഡ് നികുതി: കര്‍ണാടകയുടെ കൊള്ളയ്‌ക്ക് കോടതിയില്‍ നിന്ന് തിരിച്ചടി, കൂടുതല്‍ ആശ്വാസം കേരളത്തിന്

കര്‍ണാടക 100 നൂറുകോടിയിലേറെ രൂപ പിരിച്ചെടുത്തിട്ടുണ്ട്

karanadaka government , road tax , motor taxi department karanadaka , tax കര്‍ണാടക സര്‍ക്കാര്‍ , ഹൈക്കോടതി , ആജീവനാന്ത റോഡ് നികുതി , മോട്ടോര്‍ വാഹന നിയമം
ബംഗളൂരു| jibin| Last Modified വെള്ളി, 1 ജൂലൈ 2016 (20:31 IST)
അയല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് ആജീവനാന്ത നികുതി ചുമത്താനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തിന് ഹൈക്കോടതിയില്‍നിന്ന് തിരിച്ചടി. ഇതു സംബന്ധിച്ച് മോട്ടോര്‍ വാഹന നിയമ ഭേദഗതി കൊണ്ടുവരാനുള്ള നീക്കം കര്‍ണാടക ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് തടഞ്ഞു.

കർണാടകയിൽ 30 ദിവസത്തിലധികം തങ്ങുന്ന ഇതരസംസ്ഥാന വാഹനങ്ങൾ ആജീവനാന്ത റോഡ് നികുതി അടയ്ക്കണമെന്ന നിയമഭേദഗതി 2014 ഫെബ്രുവരിയിലാണു സംസ്ഥാന സർക്കാർ കൊണ്ടുവന്നത്. ഇതനുസരിച്ചു 100 നൂറുകോടിയിലേറെ രൂപ പിരിച്ചെടുത്തിട്ടുണ്ട്.

കര്‍ണാടകത്തിലെത്തുന്ന ഇതര സംസ്ഥാന വാഹനങ്ങള്‍ 30 ദിവസത്തിനുള്ളില്‍ ഒറ്റത്തവണ നികുതിയടയ്ക്കണമെന്ന വ്യവസ്ഥ മോട്ടോര്‍ വാഹന നിയമത്തില്‍ ഉള്‍പ്പെടുത്താനായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ നീക്കം. ഇതിനെതിരെ ജസ്റ്റിസ് ഫോർ നോൺ കെഎ റജിസ്ട്രേഷൻ വെഹിക്കിൾ ഓണേഴ്സ്’ എന്ന സംഘടന സമർപ്പിച്ച പൊതുതാൽപര്യഹർജി പരിഗണിച്ച കർണാടക ഹൈക്കോടതി നിയമഭേദഗതി സ്റ്റേ ചെയ്യുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :