കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ കാറിലിരുത്തി ചുട്ടുകൊന്നു; സംഭവം നടന്നത് ചെന്നൈയില്‍

ഭാര്യയെ കാറിലിരുത്തി ചുട്ടുകൊന്നു

ചെന്നൈ| JOYS JOY| Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2016 (09:23 IST)
ടാക്‌സി ഡ്രൈവറായ ഭര്‍ത്താവ് കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ കാറിലിരുത്തി ചുട്ടുകൊന്നു. ചെന്നൈയിലെ നന്ദനം പ്രദേശത്താണ് പട്ടാപ്പകല്‍ നാടിനെ നടുക്കിയ സംഭവം നടന്നത്. ചെങ്കല്‍പേട്ട് സ്വദേശിനിയായ എന്‍ പ്രേമയാണ് (28) അതിദാരുണമായി കൊല്ലപ്പെട്ടത്. പ്രേമയുടെ മരണമൊഴിയെ തുടര്‍ന്ന് ഭര്‍ത്താവായ നാഗരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. തീപിടുത്തത്തില്‍ പൊള്ളലേറ്റ ഇവരുടെ മക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അഞ്ചു വര്‍ഷം മുമ്പാണ് നാഗരാജ് - പ്രേമ ദമ്പതികളുടെ വിവാഹം നടന്നത്. വീട്ടില്‍ സ്ഥിരമായി ദമ്പതികള്‍ തമ്മില്‍ വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു. പ്രേമയുടെ സഹോദരീഭര്‍ത്താവിന്റെ ഉറമസ്ഥതയിലുള്ള കാര്‍ നാഗരാജ് ഓല കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്ത് ഓടിക്കുകയാണ്.

കഴിഞ്ഞദിവസം ഭാര്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ നാഗരാജ് കുടുംബത്തെ സ്നേഹപൂര്‍വ്വം കാറില്‍ കയറ്റി നഗരം കാണാനിറങ്ങി. കാറില്‍ സഞ്ചരിക്കുന്നതിനിടയിലും ദമ്പതികള്‍ തമ്മില്‍ ചൂടേറിയ വാക്കേറ്റം ഉണ്ടായി. തര്‍ക്കത്തെ തുടര്‍ന്ന് വാഹനം നിര്‍ത്തി പുറത്തിറങ്ങിയ നാഗരാജ് പ്രേമയുടെ സമീപം കരുതി വെച്ചിരുന്ന പെട്രോള്‍ കന്നാസിന് തീ കൊടുത്തശേഷം ഓടി മറയുകയായിരുന്നു.

വാഹനം കത്തുന്നത് കണ്ട നാട്ടുകാര്‍ ആണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.

സെയ്‌ദാപേട്ട് അഗ്നിശമനസേനാ വിഭാഗം തീയണച്ചപ്പോഴാണ് കാറിനുള്ളില്‍ ഗുരുതരമായി പൊള്ളലേറ്റ പ്രേമയെ കണ്ടത്. കില്‍പ്പോക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏതാനും മണിക്കൂറുകള്‍ക്കുശേഷം മരിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

നോര്‍ക്ക ട്രിപ്പിള്‍ വിന്‍: ജര്‍മ്മനിയില്‍ 250 ...

നോര്‍ക്ക ട്രിപ്പിള്‍ വിന്‍: ജര്‍മ്മനിയില്‍ 250 നഴ്‌സുമാര്‍ക്ക് അവസരം
കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിനായുളള നോര്‍ക്ക ...

എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് ...

എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് കാവല്‍ നില്‍ക്കും; ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചാല്‍ പിടി വീഴും
എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് കാവല്‍ നില്‍ക്കും. കുട്ടികള്‍ ...

ഉറങ്ങുമ്പോള്‍ വൈഫൈ ഓണാക്കി വയ്ക്കണോ ഓഫാക്കി വയ്ക്കണോ? ...

ഉറങ്ങുമ്പോള്‍ വൈഫൈ ഓണാക്കി വയ്ക്കണോ ഓഫാക്കി വയ്ക്കണോ? നിങ്ങള്‍ക്കറിയാമോ
നിങ്ങള്‍ പതിവായി വൈകി ഉറങ്ങുകയും മണിക്കൂറുകളോളം നിങ്ങളുടെ ഗാഡ്ജെറ്റില്‍ ബ്രൗസ് ചെയ്യുകയും ...

എംപിമാരുടെ ശമ്പളം കൂട്ടി, ദിവസ അലവൻസിലും പ്രതിമാസ പെൻഷനിലും ...

എംപിമാരുടെ ശമ്പളം കൂട്ടി, ദിവസ അലവൻസിലും പ്രതിമാസ പെൻഷനിലും വർധനവ്
ശമ്പളം, ദിവസ അലവന്‍സ്, പെന്‍ഷന്‍, അധിക പെന്‍ഷന്‍ എന്നിവര്‍ വര്‍ധിപ്പിച്ചുകൊണ്ടാണ്

കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരന്‍ മരിച്ചു

കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരന്‍ മരിച്ചു
പാലക്കാട്: കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസുകാരന്‍ മരിച്ചു. മേലേ പട്ടാമ്പി ...