കണ്ണൂര്‍|
vishnu|
Last Modified വെള്ളി, 2 ജനുവരി 2015 (08:12 IST)
കേരളത്തെ ഞെട്ടിച്ച്കൊണ്ട് സംസ്ഥാനത്ത് വീണ്ടും മാവോയിസ്റ്റ് ആക്രമണം. കണ്ണൂര്‍ നെടുംപൊയിലിലെ കരിങ്കല്‍ ക്വാറിക്ക് നേരെയാണ് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്.
ന്യൂ ഭാരത് ക്വാറിക്ക് നേരേയാണ് മാവോയിസ്റ്റ് സംഘം ആക്രമണം നടത്തിയത്. പുലര്‍ച്ചെ രണ്ടരയോടെ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചാണ്
അക്രമികള്‍ എത്തിയത്.
ഒഫീസിലെ സെക്യൂരിറ്റിക്കാഒരനായ ഗോപിയെ ബന്ധിയാക്കിയതിനു ശേഷമാണ് മാവോയിസ്റ്റുകള്‍ ഓഫീസിനുനേരെ ആക്രംണം നടത്തിയത്. അക്രമികള്‍ ക്വാറി ഓഫീസ് കത്തിച്ചു. അക്രമത്തിന് പിന്നില്‍ അഞ്ചംഗ സംഘമെന്നാണ് സൂചന. സംഘത്തില്‍ ഒരു സ്ത്രീയുമുണ്ടായിരുന്നു. ഈ സ്ത്രീയാണ് തങ്ങള്‍ മാവോയ്സ്റ്റുകളാണെന്ന് സെക്യൂരിറ്റി ജീവനക്കാരനെ അറിയിച്ചത്.
ഓഫീസുനിന്റെ പരിസരത്ത് സംഘം മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളു ലഘുലേഘകളും പതിച്ചിട്ടുണ്ട്. സംഭവസ്ഥലത്തേക്ക് മാവോയിസ്റ്റ് വിരുദ്ധ സേനയായ തണ്ടര്‍ ബോള്‍ട്ട് തിരിച്ചിട്ടുണ്ട്. ഓഫീസിലെ സെക്യൂരിറ്റി ക്യാമറ മാവോയിസ്റ്റുകള്‍ കൊണ്ടുപോയതിനാല്‍ സംഘത്തില്‍ എത്രപേരുണ്ടെന്ന് കൃത്യമായ വിവരങ്ങളില്ല.