മഹത്തായ ചിന്തകളില്‍ മതം കലര്‍ത്തരുതെന്ന് മോഹന്‍ലാലിന്റെ ബ്ലോഗ്

Last Updated: ഞായര്‍, 21 ജൂണ്‍ 2015 (16:03 IST)
അന്താരാഷ്ട്ര ദിനത്തില്‍ യോഗയെ പിന്തുണച്ച് നടന്‍ മോഹന്‍ലാലിന്റെ ബ്ളോഗ്. മഹത്തായ ചിന്തകളില്‍ മതം കലര്‍ത്തരുതെന്ന അഭ്യര്‍ത്ഥനയുമായാണ് ലാലിന്റെ ബ്ലോഗ് വന്നിരിക്കുന്നത്. ഭാരതത്തിലെ ഋഷീശ്വരന്മാര്‍ രൂപം നകിയ യോഗ എന്ന ശാസ്ത്രീയ ജീവപദ്ധതിയെ ഏറെ വൈകിയാണെങ്കിലും ലോകം അംഗീകരിക്കുന്നു എന്നതി ഒരു ഭാരതീയനെന്ന നിലയി അഭിമാനിക്കുന്നുവെന്നും ലാല്‍
ബ്ലോഗി പറയുന്നു.

രാഷ്ട്രങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും മതങ്ങളും മത നേതാക്കളും ഒന്നുമില്ലാതിരുന്ന ചരിത്രാതീത സുന്ദര ഭൂതകാലത്തിലിരുന്ന് ഭാരതത്തിലെ ഋഷീശ്വരന്മാര്‍ രൂപം നല്‍കിയ യോഗയെ ലോകം അംഗീകരിക്കുന്നതില്‍ അഭിമാനമുണ്ട് . ലോകത്തിന് ഭാരതം വഴികാട്ടുമെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് ശരിയായി വരുന്നതായും മോഹന്‍ ലാല്‍ എഴുതിയിട്ടുണ്ട്.

യോഗയെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചപ്പോള്‍ സമൂഹത്തെ കലുഷിതമാക്കുന്ന രീതിയിലുള്ള വിവാദങ്ങള്‍ ഉണ്ടായതില്‍ സങ്കടമുണ്ടെന്ന് മോഹന്‍ ലാല്‍ വ്യക്തമാക്കി . മതങ്ങള്‍
പിറക്കുക പോലും ചെയ്യുന്നതിനു മുന്‍പ്
സൃ്ഷ്ടിക്കപ്പെട്ട യോഗയില്‍ ഏത് മതത്തിന്റെ ഛായയാണുള്ളതെന്ന്
എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്ന് ലാല്‍ എഴുതി.

സ്വാമി വിവേകാനന്ദന്റെ രാജ യോഗത്തെപ്പറ്റിയുള്ള പ്രഭാഷണ ശകലം ഉദ്ധരിച്ചു കൊണ്ട്
"മഹത്തായ ചിന്തകളിലും കണ്ടുപിടിത്തങ്ങളിലുമെങ്കിലും നമുക്ക് മതം കലര്‍ത്താതിരിക്കാം , ഒന്നിച്ചിരിക്കാം , യോഗികളാവാം എന്ന അഭ്യര്‍ത്ഥനയോടെയാണ്
മോഹന്‍ ലാല്‍ ലേഖനം അവസാനിപ്പിച്ചത്. ലാലിന്റെര്‍ ബ്ലോഗിന്റെ പൂര്‍ണ രൂപം താഴെക്കൊടുത്തിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :