എ കെ ജെ അയ്യർ|
Last Modified ഞായര്‍, 5 മെയ് 2024 (13:54 IST)
കാസർകോട്: മുപ്പത്താറുകാരിയായ ഭാര്യയെ കാണാനില്ലെന്ന യുവാവിന്റെ പരാതിയെ തുടർന്ന് പോലീസ്
അന്വേഷണത്തിനൊടുവിൽ ദൂരെയുള്ള വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ മൃതദേഹം കണ്ടെത്തിയ വീട് നോക്കാൻ ഏൽപ്പിച്ചയാളെ ഇരുപത്തിരണ്ടു കിലോമീറ്റർ അകലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
പയ്യന്നൂർ മാതമംഗലം കോയിപ്രയിലെ അനിലയെ കാണാനില്ലെന്ന പരാതിയിൽ കഴിഞ്ഞ ദിവസമാണ് അവരെ
അന്നൂരിലെ ഒരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
എന്നാൽ അവരുടെ വീട് നോക്കാനായി സുദർശൻ പ്രസാദ് എന്നയാളെ ഏൽപ്പിച്ചിരുന്നു. ഇയാളെ ഇരുപത്തിരണ്ടു കിലോമീറ്റർ അകലെയുള്ള കുറ്റൂർ ഇരുളിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. അനിലയെ അന്നൂർ കൊരവയലിലുള്ള ബെറ്റിയുടെ വീട്ടിലായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.
എന്നാൽ ബെറ്റിയും കുടുംബവും കഴിഞ്ഞ ദിവസങ്ങളിൽ വിനോദയാത്രയിലായിരുന്നു. തിരികെ വന്നപ്പോഴാണ് അനിലയുടെ മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. പക്ഷെ ബെറ്റി വിനോദയാത്ര പോയപ്പോൾ വീട് നോക്കാൻ ഏൽപ്പിച്ചതായിരുന്നു സുദർശൻ പ്രസാദിനെ. സുരദര്ശന് പ്രസാദിനെയാണ് ഇപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അനില എങ്ങനെയാണ് ഇവിടെ എത്തിയതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഇരുവരുടെയും മരണം സംബന്ധിച്ച് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.