തിരുവനന്തപുരം|
Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (19:41 IST)
സംസ്ഥാനത്ത് ഔഷധ വ്യാപാര ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന നഴ്‌സിങ് ഹോമുകള്‍, ക്ലിനിക്കുകള്‍, ആശുപത്രികള്‍ എന്നിവയ്ക്കും അംഗീകൃത ഡോക്ടര്‍മാര്‍ അല്ലാത്തവര്‍ക്കും, അലോപ്പതി മരുന്നു വിതരണം/വില്പന നടത്തുന്നത് ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നും നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും എല്ലാ ചില്ലറ/മൊത്ത ഔഷധ വ്യപാരികളെയും സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.
ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് റൂള്‍സ് 1945-ലെ ഷെഡ്യൂള്‍ കെ-യില്‍ പ്രതിപാദിച്ചിരിക്കുന്ന ഇളവുകള്‍ക്കുനുസൃതമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും നിബന്ധന ബാധകമല്ല.