എത്തിപ്പോയി സൂപ്പര്‍ ഗൊണേറിയ, ഇവന്‍ പിടികൂടിയാല്‍ പിന്നെ രക്ഷയില്ല...

ലണ്ടന്‍| VISHNU N L| Last Updated: ശനി, 19 സെപ്‌റ്റംബര്‍ 2015 (14:47 IST)
സുരക്ഷിതമല്ലാത്തതും, കുത്തഴിഞ്ഞതുമായ ലൈഗിക ജിഒഇവിതം നടത്തുന്നവര്‍ക്ക് ബാധിക്കുന്ന ഗുഹ്യരോഗമാണ് ഗൊണേറിയ. എന്നാല്‍ നിലവിലെ മരുന്നുകളെ അതിജീവിക്കാന്‍ ശേഷിയുള്ള രോഗം ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും ഈ രോഗം ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

15 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പതിവ് ആന്‍റിബയോട്ടിക്കുകള്‍ ഫലിക്കാതെവന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അത്യന്തം അപകടകരമായ പുതിയ ബാക്ടീരിയയെ തിരിച്ചറിഞ്ഞത്. ഗൊണേറിയയുടെ പുതിയ രൂപം കണ്ടത്തെിയിരിക്കുന്നത് ലോകത്തെ മുഴുവനും ആശങ്കയിലാക്കിയിരിക്കുകയാണ്. മൂത്രവിസര്‍ജ്ജനം നടത്തുമ്പോഴുള്ള വേദനയിലും പുകച്ചിലിലും തുടങ്ങി ഗുഹ്യഭാഗങ്ങളില്‍ ബ്ലീഡിങ്ങ് ഉണ്ടാകുന്നതുവരെയുള്ളതാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :