40 വര്‍ഷത്തിനുശേഷം യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ ഭാരവാഹിത്വത്തിലേക്ക് ഒരു കെഎസ് യു പ്രതിനിധി!

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 15 ഫെബ്രുവരി 2022 (08:38 IST)
40 വര്‍ഷത്തിനുശേഷം യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ ഭാരവാഹിത്വത്തിലേക്ക് ഒരു കെഎസ് യു പ്രതിനിധി. എസ്എഫ് ഐ സ്ഥാനാര്‍ത്ഥിയുടെ പത്രിക അസാധുവായതോടെയാണ് കെഎസ് യുവിന് ആര്‍ട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനം ലഭിച്ചത്. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് എസ്എഫ് ഐ പറയുന്നത്.

ആര്‍ട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച വിദ്യാര്‍ത്ഥി ടിസിവാങ്ങിപോയതാണ് അസാധുവാകാന്‍ കാരണം. ഇതോടെ കോളേജില്‍ എസ്എഫ് ഐ- കെഎസ് യു സംഘര്‍ഷം ഉണ്ടായി. വെള്ളിയാഴ്ചവരെ കോളേജ് അവധി പ്രഖ്യാപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :