സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 16 മാര്‍ച്ച് 2022 (09:01 IST)
തിരുവാതിര മഹോത്സവത്തിന്റെ തിരക്കിനിടയില്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ചയാള്‍ അറസ്റ്റില്‍. കടയ്ക്കല്‍ പന്തളംമുക്ക് സ്വദേശി വിപിനാണ് അറസ്റ്റിലായത്. ഉത്സവത്തിനിടെ വിപിന്റെ ശല്യം കാരണം സ്ത്രീകള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനോട് പരാതിപ്പെട്ടിരുന്നെങ്കിലും അന്വേഷിക്കാനെത്തിയ പൊലീസുകാരനേയും വിപിന്‍ ആക്രമിച്ചു.
പൊലീസുകാരന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. പിന്നീട് കൂടുതല്‍ പൊലീസ് എത്തിയാണ് വിപിനെ അറസ്റ്റുചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു.