കൊച്ചി|
jibin|
Last Modified ശനി, 12 സെപ്‌റ്റംബര്‍ 2015 (16:41 IST)
കുറച്ച് കാലത്തേക്ക് എങ്കിലും പൊലീസ്
മൂന്നാംമുറ അവസാനിപ്പിച്ചാല്‍ സമൂഹത്തില്‍ അതിക്രമങ്ങള്‍ വര്‍ധിക്കുമെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. കൂടുതല്‍ പേരും പൊലീസിനെ മൂന്നാംകിടക്കാരായിട്ടാണ് കാണുന്നത്. ഈ അവസ്ഥയ്‌ക്ക് മാറ്റം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിനെ മൂന്നാംകിടക്കാരായി കാണുന്നവര്‍ അവരില്‍ നിന്ന് ഒന്നാംതരം പെരുമാറ്റം പ്രതീക്ഷിക്കരുത്. മതിയായ വിഭവങ്ങളും നിയമ സംരക്ഷണവും പൊലീസുകാര്‍ക്ക് ഉറപ്പു നല്‍കാതെ, പൊലീസ് മനുഷ്യാവകാശം സംരക്ഷിച്ചു പ്രവര്‍ത്തിക്കണമെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നും ഡിജിപി പറഞ്ഞു.
കൊച്ചിയില്‍ ദേശീയ മനുഷ്യാവകാശന്‍ സംഘടിപ്പിച്ച സെമിനാറിലാണ് പൊലീസുകാരുടെ മനുഷ്യാവകാശത്തെ പറ്റി സംസ്ഥാന പൊലീസ് മേധാവി സംസാരിച്ചത്.