ഉടുമ്പന്‍ചോലയുടെ മണിയാശാന്‍; തൂക്കിയടിയെന്ന് സഖാക്കള്‍

നെല്‍വിന്‍ വില്‍സണ്‍| Last Updated: ഞായര്‍, 2 മെയ് 2021 (10:36 IST)

ഉടുമ്പന്‍ചോലയില്‍ വന്‍ മുന്നേറ്റമുണ്ടാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.എം.മണി. രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ എം.എം.മണിയുടെ ഭൂരിപക്ഷം 13,000 കടന്നു. അതിശയിപ്പിക്കുന്ന മുന്നേറ്റമാണ് ഉടുമ്പന്‍ചോലയില്‍ എം.എം.മണി നടത്തുന്നത്. 2016 ല്‍ വെറും 1,109 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കഷ്ടിച്ചാണ് ഉടുമ്പന്‍ചോലയില്‍ മണി ജയിച്ചത്. എംഎല്‍എ എന്ന നിലയിലും മന്ത്രി എന്ന നിലയിലും എം.എം.മണി നടത്തിയ വികസന കാര്യങ്ങള്‍ എല്‍ഡിഎഫിന് ഗുണമായെന്നാണ് വിലയിരുത്തല്‍. ഇടത് ആധിപത്യമുള്ള മണ്ഡലങ്ങളില്‍ പോലും ആദ്യ രണ്ട് റൗണ്ട് എണ്ണിയപ്പോള്‍ ഇത്ര വലിയ ഭൂരിപക്ഷം കിട്ടിയിട്ടില്ലെന്നും ഉടുമ്പന്‍ചോലയില്‍ മണിയാശാന്‍ തൂക്കിയടിക്കുകയാണെന്നുമാണ് സൈബര്‍ സഖാക്കളുടെ കമന്റ്. ലീഡ് കാല്‍ ലക്ഷം കടക്കുമെന്നും പലരും അഭിപ്രായപ്പെടുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :