ഒരേയൊരു ഉമ്മന്‍ചാണ്ടി; അപൂര്‍വ കണക്ക്

നെല്‍വിന്‍ വില്‍സണ്‍| Last Modified ഞായര്‍, 2 മെയ് 2021 (07:53 IST)

രാഷ്ട്രീയ ജീവിതത്തിലെ 12-ാം തിരഞ്ഞെടുപ്പിന്റെ ഫലത്തിനായാണ് പുതുപ്പള്ളിക്കാരന്‍ ഉമ്മന്‍ചാണ്ടി കാത്തിരിക്കുന്നത്. വോട്ടെണ്ണലിനു തലേന്ന് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ വീട്ടിലെത്തി. തിരഞ്ഞെടുപ്പ് ഫലം വീട്ടിലിരുന്ന് അറിയും. പക്ഷേ, പതിവുപോലെ അല്ല കാര്യങ്ങള്‍. ഇത്തവണ പുതുപ്പള്ളിയിലെ വീട്ടില്‍ ആളും ആരവവും ഇല്ല. കോവിഡ് പ്രോട്ടോകോള്‍ ഉള്ളതിനാല്‍ സന്ദര്‍ശകരെ വീട്ടില്‍ അനുവദിക്കില്ല. 11 തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞു. എല്ലാറ്റിലും ജയം. ഇത് 12-ാം അങ്കം. ജയം ഉറപ്പിച്ചിരിക്കുകയാണ് ഉമ്മന്‍ചാണ്ടിയും പുതുപ്പള്ളിയും. കേരള രാഷ്ട്രീയത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത നേട്ടമാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

നീണ്ടകാലം ഒരേ വ്യക്തി തന്നെ ഒരേ മണ്ഡലത്തില്‍ നിന്നു ജയിക്കുക. കോട്ടയം ജില്ലയിലെ രണ്ട് മണ്ഡലങ്ങള്‍ക്ക് അവകാശപ്പെട്ട നേട്ടം. കെ.എം.മാണിയുടെ പാലായും ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയും. കെ.എം.മാണിയുടെ വിയോഗത്തോടെ ഉമ്മന്‍ചാണ്ടി തനിച്ചായി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :