മുംബൈ|
aparna shaji|
Last Modified തിങ്കള്‍, 13 ജൂണ്‍ 2016 (16:35 IST)
സെൻസർ ബോർഡിന്റെ അനാവശ്യമായ ഇടപെടലുകൾ മൂലം വിവാദത്തിലായ ഉഡ്താ പഞ്ചാബ് എന്ന ഹിന്ദി സിനിയ്ക്ക് അനുകൂലമായ ഹൈക്കോടതി വിധി. 89 രംഗങ്ങൾ ഒഴുവാക്കണമെന്ന് ബോർഡ് ആവശ്യപ്പെട്ടെങ്കിലും അതിന്റെ ആവശ്യമില്ലെന്നും എന്നാൽ ഇതിൽ നിന്നും ഒരു രംഗം മാത്രം ഒഴുവാക്കിയാൽ മതിയെന്നും കോടതി വിലയിരുത്തി.
ആവിഷ്കാര സ്വാതന്ത്യത്തിന് കത്രിക വെക്കാൻ സെൻസർ ബോർഡിന് അധികാരമില്ല. എങ്കിലും സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകിയാണ് കോടതി വിധി വന്നിരിക്കുന്നത്. ലഹരി മരുന്നിനെ
സിനിമ പ്രോത്സാഹിപ്പിക്കുന്നില്ല, അധിക്ഷേപാര്‍ഹമായ ഒന്നും തിരക്കഥയില്‍ കണ്ടത്തെിയില്ല എന്നും കോടതി നിരീക്ഷിച്ചു. സിനിമയുടെ നിർമ്മാതാക്കളായ ഏക്താ കപൂറും അനുരാഗ് കാശ്യപും നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി നൽകിയത്.
ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ ദുരുപയോഗം ചെയ്യാത്തിടത്തോളം അതു സംബന്ധിച്ച കാര്യങ്ങളില്‍ മറ്റാര്‍ക്കും കൈകടത്താന്‍ കഴിയിലെന്നും കോടതി വ്യക്തമാക്കി. സെന്‍സര്‍ ബോര്‍ഡിന്‍്റെ നിര്‍ദേശങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ളെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. അതേസമയം, വിധി ആശ്വാസകരമാണെന്ന് സംവിധായകൻ കമൽ പറഞ്ഞു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം