സരിതയുടെ വെ‌ളിപ്പെടുത്തൽ; ഉമ്മൻ ചാണ്ടിക്കും ആര്യാടനുമെതിരെ കേസെടുക്കേണ്ടെന്ന് ഹൈക്കോടതി

സരിത എസ് നായർ നൽകിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടിയ്ക്കും ആര്യാടൻ മുഹമ്മദിനുമെതിരെ കേസ് വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബി കമാൽപാഷയാണ് ഉത്തരവിട്ടത്. ഇരുവർക്കുമെതിരെ കേസെടുത

കൊച്ചി| aparna shaji| Last Updated: വെള്ളി, 24 ജൂണ്‍ 2016 (15:37 IST)
എസ് നായർ നൽകിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടിയ്ക്കും ആര്യാടൻ മുഹമ്മദിനുമെതിരെ കേസ് വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബി കമാൽപാഷയാണ് ഉത്തരവിട്ടത്. ഇരുവർക്കുമെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.

പരാതി നിലനിൽക്കുന്നതല്ലെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്ന തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവ് തിടുക്കത്തിലുള്ളതാണെന്നും ജസ്റ്റിസ് ബി കമാൽപാഷ വിലയിരുത്തി. ദ്രുതപരിശോധന നടത്തണമെന്ന വാദവും ഹൈക്കോടതി തള്ളി. സോളാർ കമ്മീഷനു മുന്നിലായി സരിത നൽകിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ജനുവരി 28നായിരുന്നു തൃശൂർ വിജിലൻസ് കോടതി ഇരുവർക്കുമെതിരെ അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടത്.

എന്നാൽ, നടപടിയെ ഇരുവരും ഹൈക്കോടതിയിൽ ചോദ്യം ചെയ്യുകയും ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. ഈ സംഭവം വൻവിവാദമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :