ഹരിത ട്രെബ്യൂണൽ വിധിക്ക് സ്റ്റേ, ഉത്തരവ് ആശ്വാസകരമെന്ന് ഗതാഗത മന്ത്രി

ഹരിത ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഡീസൽ വാഹനങ്ങൾക്കുള്ള നിയന്ത്രണം ഏർപ്പെടുത്തിയ വിധിക്കാണ് സ്റ്റേ. 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിച്ച ഉത്തരവിനാണ് സ്റ്റേ. ഹരിത ട്രൈബ്യൂണലിന്റെ വിധി സ്വാഭാവിക നീതിയ്ക്ക് യോജിച്ചതല്ലെന്ന് ഹ

തിരുവനന്തപുരം| aparna shaji| Last Updated: വെള്ളി, 10 ജൂണ്‍ 2016 (15:05 IST)
ഹരിത ട്രൈബ്യൂണൽ
ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഡീസൽ വാഹനങ്ങൾക്കുള്ള നിയന്ത്രണം ഏർപ്പെടുത്തിയ വിധിക്കാണ് സ്റ്റേ. 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിച്ച ഉത്തരവിനാണ് സ്റ്റേ. ഹരിത ട്രൈബ്യൂണലിന്റെ വിധി സ്വാഭാവിക നീതിയ്ക്ക് യോജിച്ചതല്ലെന്ന് ഹൈക്കോടതി സിങ്കിൾ ബഞ്ച് നിരീക്ഷിച്ചു.

അതേസമയം, പൊതുജനങ്ങൾക്ക് താൽക്കാലിക ആശ്വാസമാണെന്നും വിധി പഠിച്ചിട്ട് ശ്വാസത പരിഹാരം കാണുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. ഡീസൽ വാഹങ്ങൾക്കെതിരെ ദേശിയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ച ലോയേഴ്സ് എൻവയൺമെന്റ് അവേർനെസ് ഫോറത്തിന്റെ (ലീഫ്) നടപടി പുനഃപരിശോധിക്കണമെന്നു മന്ത്രി തോമസ് ഐസക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.

2000 സിസിയ്ക്ക് മുകളിലുള്ള പുതിയ ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന ട്രെബ്യൂണലിന്റെ വിധി നേരത്തേ കോടതി സ്റ്റേ ചെയ്തിരുന്നു. കേസിൽ ഇടപെടാൻ അധികാരമുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :