മലപ്പുറം|
vishnu|
Last Modified വ്യാഴം, 19 മാര്‍ച്ച് 2015 (19:43 IST)
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച പതിനേഴര കിലോ സ്വര്‍ണമാണ് പിടികൂടിയത്. വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലൂടെ കടത്താന്‍ ശ്രമിക്കവേയാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്.വെട്ടത്തൂര്‍ സ്വദേശി പുഴയ്ക്കല്‍ സുബൈറിന്റെ പേരില്‍ വന്ന ബാഗേജിലെ ഇലക്ട്രോണിക് ഉപകരണത്തിനുള്ളില്‍ നിന്നാണ് ഇത്രയും സ്വര്‍ണം പിടിച്ചത്.
ഡിആര്‍ഐ പിടികൂടിയ സ്വര്‍ണത്തിന് അഞ്ചുകോടി രൂപ വിലമതിക്കുന്നു. അടുത്ത കാലത്ത് കരിപ്പൂരില്‍ നിന്ന് പിടിച്ചെടുത്ത ഏറ്റവും വലിയ സ്വര്‍ണക്കടത്താണ് ഇത്. നിരന്തരമായി സ്വര്‍ണക്കടത്ത് നടക്കുന്ന വിമാനത്താവളങ്ങളില്‍ ഒന്നാണ് കരിപ്പൂര്‍. പിടിക്കപ്പെടുന്നവയേക്കാള്‍ കൂടുതലും പുറത്ത് എത്തുന്നുണ്ടെന്നാണ് അധികൃതര്‍ തന്നെ പറയുന്നത്.