സംസ്ഥാനപോലീസിൽ വിശ്വാസമില്ല, കേന്ദ്ര പോലീസിൻ്റെ സുരക്ഷ വേണം, സ്വപ്നയുടെ ഹർജി കോടതിയുടെ പരിഗണനയിൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 16 ജൂണ്‍ 2022 (13:58 IST)
സംസ്ഥാന പോലീസിൻ്റെ സംരക്ഷണയിൽ വിശ്വാസമില്ലെന്നും കേന്ദ്ര സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ അപേക്ഷ എറണാകുളം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയിൽ നിന്നുൾപ്പടെ ഭീഷണി ഉണ്ടെന്നും ഇഡി ഇടപെട്ട് കേന്ദ്ര സുരക്ഷ ഒരുക്കണമെന്നുമാണ് സ്വപ്നയുടെ ആവശ്യം.

ഇഡി ഇടപ്പെട്ട് കേന്ദ്ര സുരക്ഷ ഒരുക്കണമെന്നാണ് സ്വപ്ന ഹർജിയിൽ ആവശ്യപ്പെടുന്നത്. എം ആർ അജിത് കുമാർ പരാതി പിൻവലിക്കാൻ ഏജൻ്റിനെ പോലെ പ്രവർത്തിച്ചുവെന്നും ഹർജിയിൽ പറയുന്നു. ഇതിനിടെ സുരക്ഷാഭീഷണി നിലനിൽക്കുന്നതിനാൽ സ്വപ്ന സ്വന്തം നിലയിൽ രണ്ട് ബോഡി ഗാർഡുകളെ നിയോഗിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :