കനത്തമഴയില്‍ കോട്ടയത്ത് ഉരുള്‍പ്പൊട്ടല്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 5 നവം‌ബര്‍ 2021 (20:01 IST)
കനത്തമഴയില്‍ കോട്ടയത്ത് ഉരുള്‍പ്പൊട്ടല്‍. കോട്ടയം ഇളംകാട് മ്ലാക്കരയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ജനവാസം കുറഞ്ഞ പ്രദേശമായതിനാല്‍ നാശനഷ്ടങ്ങള്‍
ഉണ്ടായില്ല. അതേസമയം മ്ലാക്കര ഭാഗത്ത് ഇരുപതോളം കുടുംബങ്ങള്‍ കുടുങ്ങിയിട്ടുണ്ട്. മൂന്നിടത്താണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രദേശത്ത് തുടരുകയാണ്.

അതേസമയം പുല്ലകയാറ്റിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇത് പ്രദേശവാസികളില്‍ ആശങ്കയുണ്ടാക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :