ചിപ്പി പീലിപ്പോസ്|
Last Modified ശനി, 29 ഫെബ്രുവരി 2020 (08:53 IST)
സംസ്ഥാനത്ത് വേനൽ ചൂട് കഠിനമാകുന്നു. ഉടൻ
മഴ ലഭിച്ചില്ലെങ്കിൽ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്
കാലാവസ്ഥ ഗവേഷകരുടെ മുന്നറിയിപ്പ്. പാലക്കാട്,പുനലൂര്‍,കോട്ടയം എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗം അനുഭവപ്പെടുക. 2016ലാണ് കേരളത്തിൽ ആദ്യമായി ഉഷ്ണതരംഗം അനുഭവപ്പെട്ടത്.
അതിതീവ്രമായ കാലാവസ്ഥാ വ്യതിയാനമാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ ഡിസംബറിലും ജനുവരിയിലും സാധാരണയിൽ കവിഞ്ഞ തണുപ്പ് പോലും ഉണ്ടായിരുന്നില്ല. ജനുവരി പകുതി ആയപ്പോഴേക്കും ചൂട് ആധിപത്യം കാണിച്ച് തുടങ്ങിയിരുന്നു.
പലയിടത്തും 38 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തുന്നത്. വരുംദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില് ഇത് 40 ഡിഗ്രി കടക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ കേരളം വെന്തുരുകും.
മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള സീസണിലെ ഉയര്‍ന്ന താപനില സാധാരണ താപനിലയെക്കാള്‍ വർധിക്കാനാണ് സാധ്യത.