തിരുവനന്തപുരം|
vishnu|
Last Updated:
ചൊവ്വ, 10 മാര്‍ച്ച് 2015 (11:04 IST)
പതിമൂന്നാം നിയമസഭയുടെ ബജറ്റ് സമ്മേളനം അപൂര്‍വ്വമായ വാക്പോരിന് സാക്ഷിയായി. ധനമന്ത്രി കെഎം മാണിയ്ക്കെതിരെ ബൈബിള്‍ വാക്യങ്ങള്‍ ഉച്ചരിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത് വന്നതിനു പിന്നാലെ വിഎസ് അന്തിക്രിസ്തുവാണെന്ന പ്രത്യാരോപണവുമായി മാണിയും എഴുമേറ്റതാണ് അപൂര്‍വമായ വാക്പോരിന് ഇടയാക്കിയത്.
ധനമന്ത്രി കെഎം മാണി പണ്ടുമുതലെ കോഴ വങ്ങിയിരുന്നു എന്നും അതുതന്നെയാണ് ഇപ്പോളും ചെയ്യുന്നതെന്ന് പറഞ്ഞ വിഎസ്, ലോകമെല്ലാം നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ എന്തു പ്രയോജനം എന്ന ബൈബിള്‍ വാക്യം മാണിയേ ഓര്‍മിപ്പികുകയും ചെയ്തു, കൂടാതെ മാണിക്കു ചുറ്റു ബ്രൂട്ടസുമാരാണെന്നും, വചനം സത്യമാകുന്ന കാലത്ത് മാണി നരകത്തില്‍ പോകുമെന്നും
പറഞ്ഞ് വിഎസ് സഭയ്ക്കുള്ളില്‍ മാണിയെ പരിഹസിച്ചു.
ഇതോടെ മറുപടി നല്‍കാന്‍ എഴുനേറ്റ മാണി വിഎസ് അന്തിക്രിസ്തുവാണെന്ന് ആരോപിച്ചു. ചെകുത്താന്‍ വേദമോതുന്നതുപോലെയാണ് വിഎസ് സംസാരിക്കുന്നതെന്ന് പറഞ്ഞ മാണി ഒരാഴ്ചയ്ക്കകം തനിക്കെതിരെ ആരോപണം ഉന്നയിച്ച ബിജുരമേശിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും സഭയേ അറിയിച്ചു. അതിനിടെ പ്രതിഷേധത്തിനിടെ പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.