അമ്മയെ ഒരു സംഘം ഹൈജാക്ക് ചെയ്യുന്നു, മോഹൻലാൽ മൗനം വെടിയണമെന്ന് ഗണേഷ്‌കുമാർ

അഭിറാം മനോഹർ| Last Modified ഞായര്‍, 3 ജൂലൈ 2022 (17:03 IST)
ഇടവേള ബാബുവിൻ്റെ സംഘടനയുമായി ബന്ധപ്പെട്ട പരാമർശത്തെക്കുറിച്ച് കെബി ഗണേഷ്‌കുമാർ പ്രസിഡൻ്റ് മോഹൻലാലിന് അയച്ച കത്ത് പുറത്ത്. അമ്മ സംഘടന ക്ലബാണെന്ന് പരാമർശം നടത്തിയ ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാൻ അർഹനാണോ എന്ന് ഗണേഷ്‌കുമാർ കത്തിൽ ചോദിക്കുന്നു.

എന്തുകൊണ്ടാണ് ദിലീപിനും വിജയ് ബാബുവിനും രണ്ട് നീതി എന്നത് വ്യക്തമാക്കണം. ദിലീപിനെതിരെ കേസ് വന്നപ്പോൾ അമ്മയിൽ നിന്നും രാജി വെയ്ക്കുന്ന സമീപനമുണ്ടായി. എന്നാൽ വിജയ് ബാബുവിൻ്റെ കാര്യത്തിൽ ഇതല്ല സ്ഥിതി. വിജയ് ബാബുവിൻ്റെ മാസ് എൻട്രി അമ്മയുടെ യൂട്യൂബിൽ പ്രസിദ്ധീകരിച്ചത് തെറ്റാണ്.

ബിനീഷ് കൊടിയേരിയുടേത് സാമ്പത്തികകുറ്റമാണ്. അതും പീഡനകേസും തമ്മിലുള്ള താരതമ്യം എന്തിനാണ്. ജഗതി ശ്രീകുമാറിനെ ഇടവേള ബാബു അപമാനിക്കാൻ ശ്രമിച്ചത് എന്തിനായിരുന്നു.അമ്മയെ ഒരു സംഘം ഹൈജാക്ക് ചെയ്യുന്ന അവസ്ഥയാണുള്ളത്. അമ്മയുടെ അംഗത്വ ഫീസ് രണ്ട് ലക്ഷമാക്കി ഉയർത്തിയതിനെയും ഗണേഷ് ചോദ്യം ചെയ്യുന്നു. തൻ്റെ ചോദ്യങ്ങൾക്ക് മറുപടി പറയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മൗനം വെടിയണമെന്നും ഗണേഷ്‌കുമാർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :