കൊച്ചി|
jibin|
Last Modified ഞായര്‍, 26 ഏപ്രില്‍ 2015 (12:09 IST)
ബാര്‍ കോഴ കെസില്‍ ധനമന്ത്രി കെഎം മാണിക്കും എക്‍സൈസ് മന്ത്രി കെ ബാബുവിനുമെതിരെ ആരോപണം ഉന്നയിച്ച ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിനെ വെല്ലുവിളിച്ച് എലഗന്‍സ് ബാറുടമ ബിനോയി രംഗത്ത്. ബാബുവിനെക്കൊണ്ട് ബാറുടമകള്‍ക്ക് നഷ്ടം മാത്രമേ എന്നും ഉണ്ടായിട്ടുള്ളു. താന്‍ ബാബുവിനായി പണം പിരിച്ചെന്നും കോഴ നല്‍കിയെന്നുമുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ആരോപണം ഉന്നയിച്ച ബിജു രമേശിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നും ബിനോയി പറഞ്ഞു.
കെഎം മാണിക്കെതിരെ ബാര്‍ കോഴ ആരോപണം ഉന്നയിച്ച പാളിപ്പോയതിനെ തുടര്‍ന്നാണ് ബിജു രമേശ് കെ ബാബുവിനെതിരെയും ആരോപണം ഉന്നയിക്കുന്നത്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ബിജു കാടടച്ചു വെടിവയ്ക്കുകയാണ്. ബിജുവിനെ രമേശിനെ സംഘടനയില്‍ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടു കത്തു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജുവിന്റെ ആരോപണങ്ങള്‍ ഇനി നിയമപരമായി നേരിടും. താനാരാടേയും ബിനാമിയുമില്ല. ബാറുടമകളോട് പിരിവും നടത്തിയിട്ടില്ല. മന്ത്രി ബാബുവുമായി കൂട്ടുകച്ചവടവുമില്ല. നാഴികക്ക് നാല്‍പതുവട്ടം നിലപാട് മാറ്റുന്ന ബിജു രമേശിനെ ഇനി കോടതിയില്‍ നേരിടുമെന്നും ബിനോയ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.