ദേവസ്വം ബോര്‍ഡ് രൂപീകരണം; ചര്‍ച്ച നടത്തും

കോട്ടയം| WEBDUNIA|
PRO
PRO
ദേവസ്വംബോര്‍ഡ്‌ രൂപീകരണവുമായി ബന്ധപ്പെട്ട്‌ മണ്ഡലകാലത്തിനുശേഷം ചര്‍ച്ച നടത്തുമെന്ന്‌ ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എന്‍ എസ്‌ എസ്‌ അടക്കമുള്ള സംഘടനകളുമായി ഇക്കാര്യം ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

ചങ്ങനാശേരിയില്‍ എന്‍ എസ്‌ എസ്‌ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക്‌ ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

എന്‍ എസ് എസ് ഉള്‍പ്പെടെയുള്ള സംഘടനകളുമായി ചര്‍ച്ച നടത്തുന്നതിന് ആവശ്യമായ സാവകാശം വേണം. ദേവസ്വം ബോര്‍ഡുകള്‍ നിലവിലുള്ള വ്യവസ്ഥ പ്രകാരം രൂപീകരിക്കണമെന്ന്‌ ആവശ്യപ്പെടുന്ന പ്രമേയം കഴിഞ്ഞ ദിവസം എന്‍എസ്‌എസ്‌ പാസാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :