ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ എണ്ണം ഏഴായി വര്‍ദ്ധിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി ജി സുധാകരന്‍ അറിയിച്ചു. നിയമഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡില്‍ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതോടെ അഴിമതി പൂര്‍ണമായും ഇല്ലാതാകും എന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഏഴ് പേരില്‍ മൂന്നു പേരെ എം എല്‍ എ മാര്‍ക്ക് നിര്‍ദ്ദേശംചെയ്യാം.
ഏഴുപേരില്‍ ബാക്കി വരുന്ന നാല് അംഗങ്ങളെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.