ദേവസ്വം മന്ത്രി ഇന്ന് സന്നിധാനത്ത്

പത്തനംതിട്ട| WEBDUNIA|
ദേവസ്വം മന്ത്രി ജി സുധാകരന്‍ ഇന്ന് ശബരിമല സന്നിധാനം സന്ദര്‍ശിക്കും. മകരവിളക്ക് സംബന്ധിച്ച ക്രമീകരണങ്ങള്‍ പരിശോധിക്കുന്നതിനാണ് അദ്ദേഹം സന്നിധാനത്തെത്തുന്നത്.

രാവിലെ സന്നിധാനത്തെത്തുന്ന മന്ത്രി, വൈകിട്ട് മൂന്നു മണിക്ക് മകരവിളക്ക് ക്രമീകരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേരുന്ന ഉന്നത തല യോഗത്തിലും പങ്കെടുക്കും.

മകര വിളക്കിനു ശേഷമായിരിക്കും മന്ത്രി സന്നിധാനത്ത് നിന്ന് മടങ്ങുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :