പോപ്പ് താരം ജസ്റ്റിന്‍ ബീബറും ഹോളിവുഡ് നടന്‍ വില്‍ സ്മിത്തും ഒരുമിച്ചു. ചിത്രം എന്തായാലും ഹിറ്റായി. ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോയാണ് വെര്‍ച്വല്‍ ലോകത്ത് വമ്പന്‍ ഹിറ്റായത്. 14,96070 ലൈക്കുകളാണ് ഈ ഫോട്ടോ നേടിയെടുത്തിരിക്കുന്നത്. നിലവില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ ചിത്രമാണിത്.
ഇന്‍സ്റ്റാഗ്രാം എന്ന ഫോട്ടോ ഷെയറിംഗ് വെബ്‌സൈറ്റിലാണു നാലു മാസം മുന്‍പ് ബീബര്‍ ഈ ചിത്രം നല്‍കിയത്. വെള്ള ടി-ഷര്‍ട്ട്, സ്വര്‍ണ ചെയിന്‍, തൊപ്പി എന്നിവ അണിഞ്ഞ് ബീബറും കറുത്ത ഇന്നര്‍ ബെനിയന്‍ അണിഞ്ഞ് വില്‍ സ്മിത്തും ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നു.
ഞാനും എന്റെ അങ്കിള്‍ വിന്നും എന്നാണ് ബീബര്‍ ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയത്. 19 കാരനായ ജസ്റ്റിസ് ബീബറിന് ഇന്‍സ്റ്റാഗ്രാമില്‍ 1.2 കോടി ഫോളൊവേഴ്സും ഫെസ്ബുക്ക് പേജില്‍ അഞ്ചര കോടിയിലേറെ ലൈക്കുകളും ഉണ്ട്.