ലോകത്തിലെ ഏറ്റവും വിലകൂടിയ ഭക്ഷണം, വില ടീസ്പൂണിന് 25 ലക്ഷം രൂപ

വിയന്ന| Last Modified വ്യാഴം, 12 മാര്‍ച്ച് 2015 (17:03 IST)
ലോകത്തിലെ ഏറ്റവും വിലകൂടിയ ഭക്ഷണമാണ് ‘വൈറ്റ് ഗോള്‍ഡ്‘ .എന്നാല്‍ ഇതൊക്കെ കേട്ട് അല്പം ഒന്ന് രുചിക്കാമെന്ന് വെച്ചാല്‍ ഒരു ടീസ്പൂണിന് 24 ലക്ഷം നല്‍കേണ്ടി വരും.

ആല്‍ബിനോ മത്സ്യത്തിന്റെ മുട്ട കൊണ്ടാണ് ‘വൈറ്റ് ഗോള്‍ഡ്’ ഉണ്ടാക്കുന്നത്. പൗഡര്‍ രൂപത്തിലാണ് ഇത് ലഭിക്കുക. ഇതിന് സ്‌ട്രോട്ടര്‍ഗ ബിയാന്‍കോ എന്ന പേരിലും അറിയപ്പെടുന്നു. ഓസ്ട്രിയന്‍ മത്സ്യകര്‍ഷകനായ വാള്‍ട്ടര്‍ ഗ്രുവെല്ലും അദ്ദേഹത്തിന്റെ മകന്‍ പാട്രിക്കും ചേര്‍ന്നാണ് ഈ വിഭവം ഉണ്ടാക്കിയിരിക്കുന്നത്. ഈ വിഭവത്തിന് ഒരു ടീസ്പൂണിന് 24 മുതല്‍ 25 ലക്ഷം രൂപ (30,000-40,000 ഡോളര്‍) വരെയാണ് വില.

ഇതിന്റെ പ്രത്യേകത അപൂര്‍വ്വമായി കണ്ടുവരുന്ന വെള്ള നിറത്തിലുള്ള ആല്‍ബിനോ മത്സ്യത്തിന്റെ മുട്ടകൊണ്ടാണ് ഇതുണ്ടാക്കുന്നതെന്നുള്ളതാണ്. ഇതുകൂടാതെ ഇതില്‍ 22 കാരറ്റ് സ്വര്‍ണവും ചേര്‍ക്കുന്നു. ഇതു കഴിച്ചാല്‍
പ്രതിരോധശേഷി കൂടുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :