പാരീസ്|
Last Modified വെള്ളി, 14 ഓഗസ്റ്റ് 2015 (16:41 IST)
വൃദ്ധരായ രോഗികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ഇന്ത്യക്കാരിയായ ഇരുപത്തഞ്ചുകാരിക്ക് ലണ്ടനില്‍ പത്തുവര്‍ഷം തടവുശിക്ഷ. ക്രിസ്റ്റീന സേഥിയെന്ന യുവതിക്കാണ് ശിക്ഷ വിധിച്ചത് .രോഗികളെ പരിചരിക്കാനെത്തിയാണ് ഇവര്‍ ഇവരെ ലൈംഗികമായി ഉപയോഗിച്ചത്.
2014 ജനുവരിക്കും മേയ്ക്കുമിടയിലായിരുന്നു കേസിനാസ്പദമായ സംഭവങ്ങള്‍. പ്ലിമൗത്തിലെ ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.ക്രിസ്റ്റീനയുടെ പീഡനത്തിനു വിധേയയായ ഒരു സ്ത്രീ മരിച്ചിരുന്നു. ക്രിസ്റ്റീനയുടെ കംപ്യൂട്ടറില്‍നിന്ന് ലൈംഗികബന്ധത്തിന്റെ ദൃശ്യങ്ങള്‍ കണ്ടെടുത്ത ഒരാളാണ് വിവരം പൊലീസില്‍ അറിയിച്ചത്.
ഇവര്‍ 101 വയസുള്ള സ്ത്രീയടക്കം രണ്ടു സ്ത്രീകളുമായി സ്വവര്‍ഗരതിയും ഒരു പുരുഷനുമായി ലൈംഗികബന്ധവും പുലര്‍ത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മറവിരോഗം ബാധിച്ചവരെയാണ് ക്രിസ്റ്റീന പരിചരിച്ചിരുന്നത്. ഇവരെ ലൈംഗികമായി ഉപയോഗിച്ചത് കൂടാതെ ഇവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഇവര്‍ ഫോണില്‍ പകര്‍ത്തി
കാമുകന് ഇവര്‍ നല്‍കിയെന്നും കോടതി കണ്ടെത്തി. കാമുകനെ പൊലീസ് പിടികൂടിയെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു.