യു‌എന്‍ സമാധാനസേനാംഗങ്ങള്‍ ലൈംഗികമായി പീഡിപ്പിച്ചത് 480അഭയാര്‍ഥികളെ

യുണൈറ്റഡ് നേഷന്‍സ്| VISHNU N L| Last Modified ചൊവ്വ, 16 ജൂണ്‍ 2015 (16:42 IST)
ഹെയ്ത്തിയില്‍ ഐക്യരാഷ്ട്രസഭയുടെ സമാധാനസേനാ അംഗങ്ങള്‍ ലൈംഗികാതിക്രമം നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. 229 സ്ത്രീകളുമായി പണം, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, പെര്‍ഫ്യൂം, മൊബൈല്‍ ഫോണുകള്‍ എന്നിവ നല്‍കി ഹെയ്ത്തിയിലെ സ്ത്രീകളുമായി സൈനികര്‍ ലൈംഗിക ബന്ധം പുലര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. 2008 മുതല്‍ 2013 വരെയുള്ള കേസുകളാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

ലൈം‌ഗികാതിക്രമങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ അന്വേഷിച്ച യു‌എന്‍ സമിതിയുടെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഈ റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ മാധ്യമങ്ങളിലൂടെ ചോര്‍ന്നിരുന്നു. ദക്ഷിണ സുഡാന്‍, കോംഗോ, ലിബെരിയ, ഹെയ്ത്തി എന്നിവിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത 480 ലൈംഗികാതിക്രമണങ്ങളില്‍ മൂന്നിലൊന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ടവയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രലോഭനങ്ങള്‍ക്ക് വിസമ്മതിക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നും ലഭിക്കില്ലെന്ന് സൈനികര്‍ ഭീഷണിപ്പെടുത്തിയതായി സ്ത്രീകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :